പരോളിലിറങ്ങിയ കൊലപാതകക്കേസ് പ്രതിയെ വധിച്ച കേസില്‍ നാലുപേര്‍ പിടിയില്‍
Posted on: 06 Dec 2014
ബല്ലാരി: ഗാന്ധിനഗറില്‍ കഴിഞ്ഞ ചൊവ്വാഴ്ച പരോളിലിറങ്ങിയ കൊലപാതകക്കേസ് പ്രതിയെ കൊന്ന കേസില്‍ നാലുപേര്‍ പിടിയിലായി. ബന്ദി രമേഷ്, ഹുളുഗണ്ണ, ഉമേഷ്, മുനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പരോളിലിറങ്ങിയ ഉരുകുണ്ട എന്നയാള്‍ തീവണ്ടി കാത്തുനില്‍ക്കുമ്പോഴാണ് ബന്ദിരമേഷിന്റെ നേതൃത്വത്തില്‍ വെട്ടിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണം. പിടിയിലായ പ്രതികള്‍ ഗുരു കോളനി, വിദ്യാനഗര്‍, കരിമാരമ്മ ടെമ്പിള്‍ പ്രദേശത്തുള്ളവരാണ്. സിറ്റി ഡിവൈ.എസ്.പി. ടി.എസ്. മുരുഗണ്ണവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
from kerala news edited
via IFTTT