Story Dated: Friday, December 5, 2014 04:05
അലിഗഡ്: സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. അലിഗഡിലാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയുടെയും യുവാവിന്റെയും വിവാഹമാണ് ചുംബനത്തിന്റെ പേരില്‍ അലങ്കോലമായത്.
വധുവും വരനും വിവാഹ വേദിയില്‍ വച്ച് പരസ്‌പ്പരം മാല അണിയിച്ചതിന് പിന്നാലെ സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചു. തുടര്‍ന്ന് വരനും സഹോദര പത്നിയും നൃത്തം ചെയ്‌തു. ഇതില്‍ പ്രകോപിതരായ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ മിനിറ്റുകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് വിവാഹം ഉപേക്ഷിച്ചത്.
തര്‍ക്കം രൂക്ഷമായതോടെ ഇരുകുടുംബങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് വിവാഹ ദിവസം തന്നെ ദമ്പതികള്‍ പിരിയേണ്ടിവന്നത്. രണ്ട് ഭാഗത്ത് നിന്നുമുള്ള ബന്ധുക്കള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഇരു വീട്ടുകാരും വഴങ്ങിയില്ല. തര്‍ക്കം തീര്‍ന്ന് മടങ്ങിയ വധുവിന്റെ ബന്ധുക്കള്‍ വരനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് പോയത്. ഒടുവില്‍ ബന്ധുക്കള്‍ എത്തി വരനെ പുറത്തിറക്കുകയായിരുന്നു.
from kerala news edited
via IFTTT