Story Dated: Tuesday, January 20, 2015 03:52
അനുജന്‍ ജനിച്ചത് കൂട്ടുകാര്‍ വിശ്വസിച്ചില്ല; രണ്ടാം ക്ലാസുകാരി കുഞ്ഞനുജനെയും ബാഗിലാക്കി സ്‌കൂളിലെത്തി!
റിയാദ് : സ്‌ക്കൂളില്‍ പോകുന്ന കുട്ടികള്‍ കൂട്ടുകാര്‍ക്ക് മുന്‍പില്‍ ആളാകാന്‍ വീട്ടിലെ പ്രിയപ്പെട്ട പല വസ്‌തുക്കളും ബാഗിലാക്കി കൊണ്ടുപോകാറുണ്ട്. ഇത്തരത്തില്‍ ദിവങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞനുജനെയും ബാഗിലാക്കിയാണ് റിയാദിലെ ഒരു രണ്ടാം ക്ലാസുകാരി കഴിഞ്ഞ ദിവസം സ്‌ക്കൂളില്‍ എത്തിയത്. തനിക്ക് അനിയന്‍ ജനിച്ച വിവരം കൂട്ടുകാരോട് പറഞ്ഞുവെങ്കിലും അവര്‍ വിശ്വസിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവള്‍ കുഞ്ഞനുജനെയും ബാഗിലാക്കി സ്‌കൂളിലെത്തിയത്.
ക്ലാസ് മുറിയില്‍ നിന്നും കുഞ്ഞിന്റെ ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, ഇത് തന്റെ അനുജനാണെന്നും കൂട്ടുകാരെ വിശ്വസിപ്പിക്കാനായാണ് ഇവനെ സ്‌ക്കൂളില്‍ കൊണ്ടുവന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. അധ്യാപിക അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അച്‌ഛന്‍ സ്‌കൂളിലെത്തി കുഞ്ഞുമായി മടങ്ങി.
അമ്മ ഉറങ്ങിയ തക്കം നോക്കിയാണ് ഇവള്‍ അനുജനെ ബാഗിലാക്കിയത്. തുടര്‍ന്ന് ബാഗുമായി സ്‌ക്കൂളിലെത്തുകയായിരുന്നു. അതേസമയം, കട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നാലുപാടും തെരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് കുഞ്ഞ് സ്‌കൂളിലുണ്ടെന്നുള്ള അധ്യാപികയുടെ ഫോണ്‍ സന്ദേശം എത്തിയത്.
from kerala news edited
via IFTTT