Story Dated: Tuesday, January 20, 2015 04:16
അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ദേശീയ കാര്‍ഷിക മേളയും, പൂപ്പൊലിയും ഇന്ന് ആരംഭിക്കുമെന്ന് കേരളാ കാര്‍ഷിക സര്‍വ്വകലാശാല അസോസിയേറ്റ് ഡയറക്‌ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി രാജേന്ദ്രന്‍, പി.ആര്‍.ഒ, പി. അജിത്ത് കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ട് എം.യു ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചരക്ക് മന്ത്രി പി.കെ ജയലക്ഷ്‌മി മേള ഉദ്‌ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
കാര്‍ഷിക സര്‍വ്വകലാശാല രജിസ്‌ട്രാര്‍ ഡോ.പി.വി ബാലചന്ദ്രന്‍ പദ്ധതി വിവരണം നടത്തും. എക്‌സിബിഷന്‍ ഉദ്‌ഘാടനം എം.ഐ ഷാനവാസ് എം.പിയും, ദേശീയ കാര്‍ഷിക മേള സുവനീര്‍ പ്രകാശനം ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എയും, ജീവാണു വളത്തിന്റെ വിപണന ഉദ്‌ഘാടനം എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയും നിര്‍വഹിക്കും. പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എം.യു ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി രണ്ടുവരെ നടക്കുന്ന കാര്‍ഷിക മേളയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തും.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പുഷ്‌പങ്ങള്‍, ഡ്രൈഫ്ല വര്‍ അറേഞ്ച്‌മെന്റ്, വാദ്യോപകരണങ്ങള്‍, കര കൗശല വസ്‌തു നിര്‍മാണം എന്നിവയുടെ പ്രദര്‍ശനവും, വായിപ്പാട്ട്, കൃഷിപ്പാട്ട്, കാര്‍ഷിക ക്വിസ്സ്, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തും. മികച്ച കര്‍ഷകന്‍, മികച്ച ഹൈടെക് കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍, മികച്ച മത്സ്യ കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍ എന്നിവരെ കണ്ടെത്തുന്നതിനും പ്രത്യേകമായി മത്സരങ്ങള്‍ നടത്തും. ദിവസവും വൈകുന്നേരം ഏഴു മുതല്‍ നാടന്‍ പാട്ടുകള്‍, മാജിക്‌ഷോ, മിമിക്‌സ്, ഡാന്‍സ്, മാപ്പിളപ്പാട്ട്, ട്രൈബല്‍ ഡാന്‍സ്, ഗാനമേള, കോമഡി ഫെസ്‌റ്റ്, നൃത്ത സന്ധ്യ, ചാക്യാര്‍കൂത്ത് എന്നിവയും നടത്തും.
from kerala news edited
via IFTTT