Story Dated: Tuesday, January 20, 2015 02:51
ബ്രിസ്‌ബെയ്‌ന്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 10 ഓവര്‍ ബാക്കി നില്‍ക്കെ 153 റണ്ണെടുത്ത് പുറത്തായി. സ്‌റ്റീവ് ഫിന്നും ആന്‍ഡേഴ്‌സനും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഫിന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റ് പിഴുതു. മെയിന്‍ അലി ഒരു വിക്കറ്റും നേടി.
44 റണ്‍സ് നേടിയ സ്‌റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പതിവു പോലെ ബാറ്റിംഗില്‍ ഫോം കണ്ടെത്താതെ ധവാനെ(1) വന്നപാടെ ആന്‍ഡേഴ്‌സന്‍ പറഞ്ഞുവിട്ടു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ക്രീസിലിറങ്ങിയ രഹാനെ 33 റണ്ണെടുത്ത് പുറത്തായി. റായുഡു (23), കോഹ്ലി (4), റെയ്‌ന (1), ധോണി (34), പട്ടേല്‍ (0), ഭുവനേശ്വര്‍ കുമാര്‍ (5), ഷാമി (1) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 27.3 ഓവറില്‍ 156 റണ്ണെടുത്ത് വിജയലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ടെയ്‌ലര്‍ 63 പന്തില്‍ 56 റണ്‍സും ഇയാന്‍ ബെല്‍ 91 പന്തില്‍ 88 റണ്‍സും നേടി.
from kerala news edited
via IFTTT