Story Dated: Monday, January 19, 2015 05:27
വിസിയാനഗരം: നീണ്ട 40 വര്‍ഷത്തെ സാമൂഹിക ജീവിതത്തിന് ഇടയില്‍ അത്തൗള ഷരീഫ് ഖാദിരി ബാബയെന്ന 'ബിരിയാണി ബാബ' ആഹാരം നല്‍കിയത് ഒരു കോടിയിലേറെ പാവങ്ങള്‍ക്ക്. തെലുങ്കാനയിലെ കൃഷ്‌ണ ജില്ലയിലാണ് 78 കാരനായ ബിരിയാണി ബാബ വിശക്കുന്നവര്‍ക്കായി സ്വാദിഷ്‌ടമായ ബിരിയാണിയുമായി കാത്തിരിക്കുന്നത്.
40 വര്‍ഷം മുമ്പ് ജീവന്‍ വെടിഞ്ഞ ഗുരു ഖാദര്‍ ബാബയുടെ പാത പിന്തുടരുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നാണ് 'ബിരിയാണി ബാബ'യുടെ വാദം. ദിവസവൂം ആയിരക്കണക്കിന് ഗുരു ഭക്‌തരാണ് വിശപ്പുമാറ്റാന്‍ ബാബയെ തേടിയെത്തുന്നത്. വിശക്കുന്നവന് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ആഹാരം നല്‍കണമെന്നും ബാബയ്‌ക്ക് നിര്‍ബന്ധം. ചിക്കനും മട്ടനും ചേര്‍ത്തുണ്ടാക്കുന്ന ബിരിയാണിയാണ് ബാബയുടെ സ്‌പെഷ്യല്‍. വെജിറ്റേറിയന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് അതും ഒരുക്കിയിട്ടുണ്ട്.
താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് ബാബ പറയുന്നു. വിശക്കുന്നവന് ആഹാരം കൊടുക്കുകയാണ് ഏറ്റവും മഹത്തരം. താന്‍ അത് മാത്രമാണ് ചെയ്യുന്നത്. ദൈവത്തെ സേവിക്കുന്നതിന് തുല്യമാണ് ജനങ്ങളെ സേവിക്കുന്നത്. വിശ്വാസികളും സാമൂഹിക സ്‌നേഹികളും നല്‍കുന്ന സംഭാവനകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ബാബ പറയുന്നു.
വിശേഷ ദിവസങ്ങളില്‍ ഭക്‌തരുടെ എണ്ണം 8,000 മുതല്‍ 10,000 വരെയായി കൂടുമെന്ന് ബാബയുടെ ശിഷ്യര്‍ പറയുന്നു. എല്ലാ വര്‍ഷവും ബാബയും സംഘവും നടത്തിവരുന്ന 'ഉര്‍സു' ഉത്സവത്തില്‍ പങ്കെടുത്ത് ആഹാരം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം ഇതിലും കൂടുമത്രെ. ജനുവരി 25നാണ് ഈ വര്‍ഷത്തെ ഉത്സവം. ഇതിനായുള്ള ഒരുക്കത്തിലാണ് ജനങ്ങളുടെ പ്രിയപ്പെട്ട ബാബയും സംഘവും.
from kerala news edited
via IFTTT