Story Dated: Monday, January 19, 2015 01:23
ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യു.പി.എ മന്ത്രിസഭയില്‍ അംഗവുമായിരുന്ന കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ തന്റെ പങ്ക് അമിത് ഷാ തീരുമാനിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം തിരാത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പതിനഞ്ചാം ലോക്‌സഭയില്‍ അംഗമായിരുന്ന തിരാത്ത് വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 1994-2004 വരെ ഡല്‍ഹി നിയമസഭയില്‍ അംഗമായിരുന്നു. 1998ല്‍ ഷീലാ ദീക്ഷിത്ത് മന്ത്രിസഭയില്‍ സാമൂഹ്യ ക്ഷേമം, പിന്നാക്കാക്ഷേമം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
from kerala news edited
via IFTTT