Story Dated: Monday, January 19, 2015 03:56
ബറേലി: കാമുകനൊപ്പം ഒളിച്ചോടിയ പതിനാറുകാരി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ഭമൗറയില്‍വച്ചാണ് മോര്‍ക്കാലി എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് താഴെ വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ പെണ്‍കുട്ടി മരിച്ചു. സഹോദരിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് സത്യവീര്‍ എന്നയാള്‍ക്ക് എതിരെ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി സ്വമേധയാ തന്റെയൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് സത്യവീര്‍ പറയുന്നു. യാത്രക്കിടയില്‍ മനസ്സു മാറിയ പെണ്‍കുട്ടി ട്രെയിന്‍ രാംഗംഗ സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ പുറത്തേയ്‌ക്ക് ചാടി. വീഴ്‌ചയിലെ ആഘാതത്തില്‍ പെണ്‍കുട്ടിക്ക് തന്റെ രണ്ട് കാലുകളും നഷ്‌ടമായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് സത്യവീര്‍ പോലീസിനോട് പറഞ്ഞത്.
from kerala news edited
via IFTTT