Story Dated: Monday, January 19, 2015 02:03
കോഴിക്കോട്: ശുചിത്വനടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് ആശ്വാസമായി ആറ് ഇ-ടോയ്‌ലെറ്റുകള്‍ സജ്‌ജമായി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാ വികസന കോര്‍പ്പറേഷനാണ് ഇ-ടോയ്‌ലെറ്റ് സംവിധാനിച്ചിരിക്കുന്നത്.
കലോത്സവ നഗരിയിലെ പ്രധാന വേദിയായ മലബാര്‍ ക്രിസ്‌റ്റ്യന്‍ കോളേജ് ഗ്രൗണ്ടിലെ സേ്‌റ്റജിന് പിറകിലായാണ് ഇ-ടോയ്‌ലെറ്റ് സജ്‌ജമാക്കിയിരിക്കുന്നത്. പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടോയ്‌ലറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്..മേയര്‍ പ്ര?ഫ. എ.കെ. പ്രേമജം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗീരീഷ് ചോലയില്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT