121

Powered By Blogger

Monday, 19 January 2015

ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ സമാപിച്ചു








ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ സമാപിച്ചു


Posted on: 20 Jan 2015







ഫീനിക്‌സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഈവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ട നവനാള്‍ നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഈവര്‍ഷത്തെ ആഘോഷങ്ങളെ ഭക്തിനിര്‍ഭരമാക്കി. സഭയുടെ വൈവിധ്യമാര്‍ന്ന ആത്മീയ പാരമ്പര്യങ്ങളെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് വിവിധ റീത്തുകളിലുള്ള ദിവ്യബലിയര്‍പ്പണവും തിരുന്നാളിന്റെ ഭാഗമായി നടന്നു.






ഫീനിക്‌സ് ഔവര്‍ ലേഡി ഓഫ് ചര്‍ച്ച് വികാരി ഫാ.ജെസ്സെ ടി. ഐ ലത്തീന്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിച്ച് തിരുന്നാള്‍ സന്ദേശം നല്‍കി. വേസ്പര തിരുന്നാള്‍ ദിനത്തില്‍ സന്താനാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ.ഇമ്മാനുവേല്‍ മടുക്കുടിയുടെ മുഖ്യകാര്‍മികത്വത്തിലാണ് തിരുന്നാള്‍ ദിവ്യബലിയര്‍പ്പിച്ചത്.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ.ആന്റണി തുണ്ടത്തില്‍ പ്രധാന തിരുനാള്‍ ദിവസം വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. സമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ പുരോഗതിക്ക് കുടുംബത്തിന്റെ പ്രധാന്യം വളരെയേറയാണ്.







പൊന്നിന്‍കുരിശുകളുടേയും, മുത്തുക്കുടകളുടേയും മധ്യത്തിലൂടെ, ചെണ്ടമേളങ്ങളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നടന്ന തിരുന്നാള്‍ പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തനിമ നിലനിര്‍ത്തുന്നതായി. ഈവര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് സണ്ണി കണ്ടത്തിലും കുടുംബവുമാണ്. ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭക്തസംഘടനകളുടേയും വിവിധ വാര്‍ഡുകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഘുഭക്ഷണശാലകളും ഭക്തസാധനങ്ങളുടെ വില്‍പ്പന സ്റ്റാളുകളും ഒരുക്കിയിരുന്നു. തിരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും വികാരി ഫാ.മാത്യു മുഞ്ഞനാട്ട് തിരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു.

പള്ളി കൈക്കാരന്മാരായ റ്റോമി സിറിയക്, അശോക് പാട്രിക് എന്നിവര്‍ തിരുന്നാള്‍ ആഘോഷങ്ങളുടെ മുഖ്യസംഘാടകരായിരുന്നു. എട്ടാമിടത്തോടനുബന്ധിച്ച് നടന്ന കൊടിയിറക്കത്തിരുന്നാളിന് ഫീനിക്‌സ് രൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ എഡ്വേര്‍ഡോ നവാരസ് മുഖ്യകാര്‍മികത്വം വഹിച്ചതും ഈവര്‍ഷത്തെ തിരുന്നാളാഘോഷങ്ങളെ കൂടുതല്‍ ആത്മീയമുള്ളതാക്കി. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT