Story Dated: Monday, January 19, 2015 04:22
റാഞ്ചി : ദേശീയ സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഈ നേട്ടം. എറണാകുളം തേവര എച്ച്.എസ്.എസിലെ പി.ആര് അലീഷയ്ക്കാണ് സ്വര്‍ണ്ണം. പറളിയുടെ താരം എം.വി വര്‍ഷയ്ക്കാണ് വെള്ളി നേട്ടം.
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ്ജംപ്, ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജംപ്, സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഷോട്പുട്, ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെയും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും 3000 മീറ്റര്‍ ഓട്ടം എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങള്‍.
from kerala news edited
via IFTTT