121

Powered By Blogger

Monday, 19 January 2015

റേഷന്‍കാര്‍ഡിനുള്ള ഫോട്ടോയെടുപ്പില്‍ കല്ലുകടി









Story Dated: Monday, January 19, 2015 12:30



mangalam malayalam online newspaper

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിനുള്ള ഫോട്ടോയെടുക്കല്‍ പരിപാടി മിക്കയിടത്തും തുടക്കത്തില്‍ തന്നെ അലങ്കോലമായി. കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം ,എറണാകുളം ജില്ലകളിലെ പല കേന്ദ്രങ്ങളിലും ഫോട്ടോയെടുപ്പ് നിര്‍ത്തിവച്ചു. കാമറ, കമ്പ്യുട്ടര്‍ എന്നിവ തകരാറിലായതും വൈ-ഫൈ സംവിധാനം നിലച്ചതും ജീവനക്കാരുടെ പരിചയക്കുറവുമാണ് പ്രശ്‌നമായത്. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കലക്ടര്‍ ഇടപെട്ട് ഫോട്ടോയെടുക്കല്‍ നിര്‍ത്തിവയ്പ്പിച്ചു. മറ്റു പല കേന്ദ്രങ്ങളിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.


എറണാകുളം ജില്ലയിലെ ആലുവ പ്രിയദര്‍ശനി ടൗണ്‍ ഹാളിലും ഫോട്ടോ എടുപ്പ് വൈകുകയാണ്. സാങ്കേതിക തകരാറാണ് ഇവിടെയും വില്ലന്‍. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലാണ് പുതിയ കാര്‍ഡ് അനുവദിക്കുന്നതിനാല്‍ പ്രായമായ സ്ത്രീകളാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. രാവിലെ മുതല്‍ മിക്കയിടങ്ങളിലും സ്ത്രീകളുടെ നീണ്ടനിര ദൃശ്യമാണ്. ചൂട് കടുത്തതോടെ പെട്ടെന്ന് ഫോട്ടോയെടുത്ത് മടങ്ങുന്നതിന് പലരും തിരക്കുകൂട്ടിയതും ഫോട്ടോയെടുപ്പ് അവതാളത്തിലാക്കി.










from kerala news edited

via IFTTT