Story Dated: Monday, January 19, 2015 12:00
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്യാന്തര അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബി.എസ്.എഫ് പത്ത് കമ്പനി സൈനികരെ കൂടിയാണ് അധികമായി വിന്യസിച്ചത്. സന്ദര്‍ശന വേളയില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ലഷ്‌കറെ തോയിബ പരിശീലനം ലഭിച്ച ഇരുനൂറില്‍ ഏറെ ഭീകരര്‍ അതിര്‍ത്തിയ്ക്കപ്പുറം കാത്തിരിക്കുകയാണെന്ന് സൈന്യം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ഒബാമയുടെ സന്ദര്‍ശന വേളയില്‍ അനിഷ്ട സംഭവമുണ്ടായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്ക പാകിസ്താന് മുന്നറിയി്പും നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT