Story Dated: Monday, January 19, 2015 11:14
മയക്കുമരുന്ന് കടത്തിയതിന് ഇന്തോനേഷ്യ രണ്ടു സ്‌ത്രീകളെ വധശിക്ഷയ്‌ക്ക് വിധേയമാക്കി. വിയറ്റ്‌നാംകാരി ട്രാന്‍ ബിച്ച് ഹാന്‍ (37), ഇന്തോനേഷ്യക്കാരി റാണി ആന്ദ്രിയാനി (26) എന്നിവരെയാണ് ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ച് കൊന്നത്. ഇവര്‍ ഉള്‍പ്പെടെ ആറു വിദേശികള്‍ക്കാണ് ശനിയാഴ്‌ച ഇന്തോനേഷ്യ വധശിക്ഷ നടപ്പാക്കിയത്. ഇവര്‍ക്ക് വേണ്ടി അന്താരാഷ്‌ട്ര നയതന്ത്രങ്ങളൊന്നും വിലപ്പോയില്ല.
ഇവര്‍ക്ക് പുറമേ ബ്രസീല്‍, നെതര്‍ലന്റ്, നൈജീരിയ, മലാവി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. ഇവരുടെ ദയാ ഹര്‍ജികള്‍ പ്രസിഡന്റ് വിഡോഡു തള്ളിയതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്. നാട്ടില്‍ ശിക്ഷ നടപ്പാക്കാനുള്ള ട്രാന്റെ അന്ത്യാഭിലാഷം പോലും ഇന്തോനേഷ്യന്‍ ഫയറിംഗ് സക്വാഡ് തള്ളി. ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മാ, ഡച്ച് ഗവണ്‍മെന്റ് എന്നിവര്‍ അവരവരുടെ ആള്‍ക്കാര്‍ക്ക് വേണ്ടി ഇന്തോനേഷ്യന്‍ അധികൃതരോട് സംസാരിച്ചിരുന്നു.
വിഷയം അന്താരാഷ്‌ട്ര പ്രശ്‌നമായതോടെ നെതര്‍ലന്റ് വിദേശകാര്യ മന്ത്രി ബെര്‍ട്ട് കോയന്‍ഡേഴ്‌സ് തങ്ങളുടെ അംബാസഡറെ താല്‍ക്കാലികമായി ഞായറാഴ്‌ച തിരിച്ചു വിളിച്ചിരുന്നു. ആഗ് കീം സോയി എന്ന 52 കാരന് വേണ്ടിയാണ് ഡച്ചുകാര്‍ രംഗത്ത് വന്നത്. ആഗിന് വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഹേഗില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. മാര്‍ക്കോ ആര്‍ച്ചര്‍ കോര്‍ഡോസോ മൊറിയേറ എന്ന 53 കാരനാണ് ബ്രസീലില്‍ നിന്നുള്ളത്. ബ്രസീല്‍ തങ്ങളുടെയും അംബാസഡറെ വിളിച്ചു വരുത്തി കാര്യം ആരാഞ്ഞിരുന്നു.
ജോക്കോ വിഡാഡാ നവംബറില്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് വധശിക്ഷ നടപ്പിലാക്കുന്നത്. അതേസമയം എന്തു സംഭവിച്ചാലും മയക്കുമരുന്ന് കടത്തുകാരോട് യാതൊരു ദയയും ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇന്തോനേഷ്യന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് പ്രസേട്ട്യോ പറയുന്നു. മയക്കുമരുന്ന് ഉപയോഗത്തിലൂടെ ദിനംപ്രതി 40-50 പേര്‍ വീതം മരിക്കുന്നതായിട്ടാണ് ഇന്തോനേഷ്യയിലെ കണക്കുകള്‍.
from kerala news edited
via IFTTT