Story Dated: Monday, January 19, 2015 11:52
ഇസ്രായേല്‍ സുന്ദരിക്കൊപ്പം ഗ്രൂപ്പ് സെല്‍ഫിക്ക് പോസ് ചെയ്‌ത് ലബനോണ്‍ സുന്ദരി വിവാദം വിലയ്‌ക്ക് വാങ്ങി. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ലബനോനെ പ്രതിനിധീകരിക്കുന്ന സാലി ഗ്രേയ്‌ജാണ് പുലിവാല് പിടിച്ചത്. മിസ് യൂണിവേഴ്‌സ് മത്സരത്തിനിടയില്‍ മിസ് ഇസ്രായേല്‍ ഡോറന്‍ മറ്റാലനുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തതിന് ഗ്രേയ്‌ജില്‍ നിന്നും മിസ് ലെബനോണ്‍ പട്ടം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അനേകരാണ് രംഗത്ത് വന്നത്.
യുദ്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി കടുത്ത ശത്രുക്കളായി ഇസ്രായേലും ലബനോനും തുടരുമ്പോഴാണ് മിസ് ഇസ്രായേലിനൊപ്പം മിസ് ലബനോന്‍ ഗ്രൂപ്പ് സെല്‍ഫിക്ക് തയ്യാറായത്. മിയാമിയില്‍ ജനുവരി 11 നായിരുന്നു ഇവര്‍ ഒന്നിച്ച് പോസ് ചെയ്‌തത്. മിസ് ജപ്പാനും മിസ് സ്‌ളോവാനിയയും ഗ്രൂപ്പ് സെല്‍ഫിയില്‍ ഉണ്ടായിരുന്നു. അതേസമയം ഈ അവസരം ഒഴിവാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നതായിട്ടാണ് ലബനോന്‍ സുന്ദരി പറയുന്നത്. മിസ് ജപ്പാനും മിസ് സ്‌ളോവാനിയയ്‌ക്കും ഒപ്പം ഒരു സെല്‍ഫിയാണ് താന്‍ പ്‌ളാന്‍ ചെയ്‌തിരുന്നത്. എന്നാല്‍ അവിടേയ്‌ക്ക് മിസ് ഇസ്രായേല്‍ ചാടി വീഴുകയായിരുന്നെന്നാണ് ഗ്രേയ്‌ജ് തന്റെ സാമൂഹ്യസൈറ്റ് പേജില്‍ ന്യായീകരിച്ചിട്ടുണ്ട്.
സിവില്‍ എഞ്ചിനീയറിംഗില്‍ മാസ്‌റ്റര്‍ ബിരുദമുള്ള ഗ്രേയ്‌ജ് ചിരിച്ചുകൊണ്ടാണ് സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'ഫോട്ടോബോംബ്' എന്നാണ് ലബനീസ് മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്. മിസ് ലബനോന്‍ 2014 കിരീടം ഗ്രേയ്‌ജില്‍ നിന്നും തിരികെ വാങ്ങണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം എല്ലാം തന്റെ വലിയ പിഴയാണെന്ന് പറഞ്ഞുകൊണ്ട് മിസ് ഇസ്രായേലും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. സംഭവിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.
ലബനോന്റെ ചില ഭാഗങ്ങള്‍ 2000 വരെ 22 വര്‍ഷം ഇസ്രായേല്‍ കൈവശം വെച്ചിരുന്നു. ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മില്‍ സ്വരചേര്‍ച്ചയിലല്ല. അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവാണ്. 2006 ഇസ്രായേല്‍ ലബനോന്റെ ഹിസ്‌ബുള്ളയില്‍ നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത് 1,200 ലബനോന്‍ കാര്‍ക്കായിരുന്നു. 160 ഇസ്രായേലികളും ഈ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു.
from kerala news edited
via IFTTT