121

Powered By Blogger

Sunday, 18 January 2015

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍









Story Dated: Monday, January 19, 2015 11:19



mangalam malayalam online newspaper

പൂനെ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍. മൂത്രാശയ രോഗത്തെ തുടര്‍ന്നാണ് ശനിയാഴ്ച 94കാരനായ ലക്ഷ്മണിനെ പൂനെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ലക്ഷ്മണിനെ അലട്ടുന്നുണ്ട്. മുന്‍പ് വൃക്ക തകരാറും കരളിന് അണുബാധയും ഉണ്ടായിട്ടുണ്ട്. 2010ല്‍ പക്ഷാഘാതം നേരിട്ട ലക്ഷ്മണിന്റെ വലതുഭാഗത്തിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. സംസാരശേഷിയെയും ബാധിച്ചിരുന്നു. ഇതിനെ അതിജീവിച്ച് കാര്‍ട്ടൂണ്‍ രചനയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് വീണ്ടും ആരോഗ്യനില വഷളായത്.


അഞ്ചു പതിറ്റാണ്ടിലേറെയായി തന്റെ കഥാപാത്രമായ സാധാരണക്കാരനെ സമൂഹത്തിന്റെ പ്രതിനിധിയായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമാക്കിയുള്ള ആക്ഷേപഹാസ്യമായിരുന്നു കാര്‍ട്ടൂണിന്റെ പ്രധാന വിഷയം.










from kerala news edited

via IFTTT