121

Powered By Blogger

Sunday, 18 January 2015

ചിക്കാഗോയിലേക്കുള്ള സീറ്റുകള്‍ എമിറേറ്റ്‌സ് വര്‍ധിപ്പിക്കുന്നു







ചിക്കാഗോയിലേക്കുള്ള സീറ്റുകള്‍ എമിറേറ്റ്‌സ് വര്‍ധിപ്പിക്കുന്നു


തിരുവനന്തപുരം: ചിക്കാഗോ റൂട്ടില്‍ ബോയിങ് 777-200 എല്‍,ആറിന് പകരം മെയ് ഒന്നുമുതല്‍ കൂടുതല്‍ വലിപ്പമുള്ള ബോയിങ് 777-300 ഇ.ആര്‍ ഉപയോഗപ്പെടുത്താന്‍ എമിറേറ്റ്‌സ് തീരുമാനിച്ചു. ഇതുവഴി ഇക്കണോമി ക്ലാസ് സീറ്റുകളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവുണ്ടാകും.

യു.എസ്സിലേക്കുള്ള എമിറേറ്റ്‌സിന്റെ ഒമ്പതാമത്തേതായ ചിക്കാഗോ സര്‍വീസ് കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് ആരംഭിച്ചത്. 66,000 യാത്രക്കാര്‍ ഈ സര്‍വീസ് ഉപയോഗപ്പെടുത്തി. 3410 ടണ്‍ ചരക്കും കൈകാര്യം ചെയ്തുവെന്ന് എമിറേറ്റ്‌സ് ഡിവിഷനല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്) ഹ്യൂബര്‍ട് ബ്രാച്ച് പറഞ്ഞു.


ദിവസേന എമിറേറ്റ്‌സിന്റെ ഇ.കെ. 235 ഫ്ലൈറ്റ് രാവിലെ ദുബായ് സമയം 9.40ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട് അമേരിക്കന്‍ സമയം ഉച്ചയ്ക്കുശേഷം 3.30ന് ചിക്കാഗോയിലെത്തുന്നു. തിരിച്ച് ഇ.കെ. 236 അമേരിക്കന്‍ സമയം രാത്രി 8.30ന് പുറപ്പെട്ട് അടുത്തദിവസം ദുബായ് സമയം രാത്രി 7.10ന് ദുബായിലെത്തും.


ട്രാവല്‍ ഏജന്‍സികള്‍ വഴിയും എമിറേറ്റ്‌സ് ഓഫീസുകള്‍ വഴിയും ചിക്കാഗോയിലേക്ക് ടിക്കറ്റ് ബുക്കുചെയ്യാം. ഓണ്‍ലൈന്‍ ബുക്കിങ്ങിന് www.emirates.com











from kerala news edited

via IFTTT