രണ്ട് മാസം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ നിരക്കുകളെക്കാള്‍ അല്പം ഉയര്‍ന്ന തുകയ്ക്ക് യാത്ര ചെയ്യാം. ചെന്നൈ - മുംബൈ റൂട്ടില്‍ 3,000 രൂപയ്ക്കും ചെന്നൈ - ഡല്‍ഹി റൂട്ടില്‍ 3,000 - 5,500 രൂപയ്ക്കും പറക്കാം. ചെന്നൈ-ബംഗ്ലൂരു നിരക്കുകള്‍ 1,400 രൂപ മുതലാണ്.
ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില വീപ്പയ്ക്ക് 50 ഡോളറിന് താഴെയെത്തിയതോടെ ഇന്ത്യയില്‍ വ്യോമയാന ഇന്ധന വില 2011 ഫിബ്രവരിക്ക് താഴെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുകയാണ്. ഇതാണ് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ പകുതിയും ഇന്ധന വില ഇനത്തിലാണ്.
നിരക്കുകള്‍ കുറച്ചതോടെ താരതമ്യേന തിരക്ക് കുറഞ്ഞ ജനവരി - ഏപ്രില്‍ കാലയളവില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാനാകുമെന്നാണ് വിമാനക്കമ്പനികളുടെ പ്രതീക്ഷ. ഇതിനിടെ, ജെറ്റ് എയര്‍വേസ് ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ അന്താരാഷ്ട്ര സര്‍വീസുകളിലും ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജെറ്റ്. ജനവരി 31 വരെ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ വില്‍ക്കുമെന്ന് കമ്പനി അറിയിച്ചു. ജൂണ്‍ 10 വരെയുള്ള യാത്രയ്ക്കാണ് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ, ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് ആരംഭിച്ച വിസ്താര സര്‍വീസ് തുടങ്ങിയതോടെ ഫുള്‍ സര്‍വീസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും.
from kerala news edited
via IFTTT