Story Dated: Sunday, January 18, 2015 01:50
പാലക്കാട് : സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായി സി.കെ.രാജേന്ദ്രന്‍ തുടരും. ഇത് രണ്ടാം തവണയാണ് സി.കെ രാജേന്ദ്രന്‍ സെക്രട്ടിസ്‌ഥാനത്ത് എത്തുന്നത്. 41 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറു പുതുമുഖങ്ങളുണ്ട്.
അതേസമയം, ഒറ്റപ്പാലം ഏരിയാകമ്മിറ്റിയംഗം എം.ആര്‍.മുരളി ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തിയപ്പോള്‍ മുണ്ടൂര്‍ ഏരിയാ സെക്രട്ടറി പി.എ.ഗോകുല്‍ദാസിന് ഇടംകിട്ടിയില്ല. സംസ്‌ഥാന നേതൃത്വത്തിന്റെ ശക്‌തമായ ഇടപെടലാണ് എം.ആര്‍.മുരളിയ്‌ക്ക് ജില്ലാകമ്മിറ്റിയിലെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. അച്ചടക്കനടപടിയെ തുടര്‍ന്ന് 2008 ല്‍ പാര്‍ട്ടിവിട്ട മുരളി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ താല്‍പര്യപ്രകാരമാണ് പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
ഏരിയാ സെക്രട്ടറിമാരായ പി.കണ്ണന്‍, എം.ഉണ്ണീന്‍, എന്‍.ഹരിദാസ്, വി.ആര്‍.രാമകൃഷ്‌ണന്‍, തൃത്താല ഏരിയാ കമ്മിറ്റിയംഗം പി.എന്‍.മോഹനന്‍. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.വി.പ്രേംകുമാര്‍ എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍. 37 സംസ്‌ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. സംഘടന റിപ്പോര്‍ട്ടിലെയും പിണറായിയുടെ മറുപടി പ്രസംഗത്തിലെയും രൂക്ഷമായ വിമര്‍ശനമാണ് ഗോകുല്‍ദാസിന് ജില്ലാകമ്മിറ്റിയിലേക്കുള്ള വഴിമുടക്കിയത്.
from kerala news edited
via IFTTT