121

Powered By Blogger

Sunday, 18 January 2015

പാല്‍ ഉത്പാദനം 12 ശതമാനം കൂടി







രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലെത്തും



അമ്പലപ്പുഴ: സംസ്ഥാനത്ത് പാല്‍ ഉത്പാദനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ചതായി തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് കൂടുതല്‍ വില നല്‍കിയതാണ് ഉത്പാദനം വര്‍ധിക്കാന്‍ കാരണം. പാല്‍വില നിശ്ചയിക്കാനുള്ള അധികാരം മില്‍മയ്ക്ക് തിരിച്ചുകിട്ടിയത് ഇതിന് സഹായമായി. മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രി കെ.സി. ജോസഫിന്റെയും ഭാഗത്തുനിന്ന് അനുകൂലമായ സമീപനങ്ങളുണ്ടായി. രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തിന് പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും കല്ലട രമേശ് പറഞ്ഞു.


പാല്‍ ഉത്പാദനം വര്‍ധിച്ചതോടെ കര്‍ണാടകയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്ന പാലിന്റെ അളവ് ഏഴുലക്ഷം ലിറ്ററില്‍നിന്ന് രണ്ടുലക്ഷമായി കുറച്ചു. പാലും പാല്‍ ഉത്പന്നങ്ങളും വിറ്റുകിട്ടുന്ന തുകയില്‍ 83 ശതമാനവും കര്‍ഷകര്‍ക്കാണ് മില്‍മ നല്‍കുന്നത്. 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വിതരണം ചെയ്ത ആനുകൂല്യങ്ങള്‍ റെക്കോഡാണ്.


ഉപയോഗം കഴിഞ്ഞ് പാല്‍ കയറ്റുമതി ചെയ്തിരുന്ന 17 വര്‍ഷം മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുപോകുകയാണ് മില്‍മ ലക്ഷ്യമിടുന്നതെന്നും മേഖലാ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.


മാനേജിങ് ഡയറക്ടര്‍ കെ.എസ്. വിജയകുമാര്‍, ഡയറക്ടര്‍മാരായ കരുമാടി മുരളി, എസ്. സദാശിവന്‍ പിള്ള, ഡയറി മാനേജര്‍ പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.











from kerala news edited

via IFTTT