Story Dated: Sunday, January 18, 2015 03:35
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ ബരാക്ക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്‌പഥില്‍ വ്യോമ ഗതാഗതം നിയന്ത്രിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി.
യു.എസ് സുരക്ഷാ ഏജന്‍സികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റിപ്പബ്ലിക്ക് ദിനത്തില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും പങ്കെടുക്കുന്നുണ്ട്. അതേസമയം ഇതുവഴിയുള്ള വാണിജ്യ വിമാനങ്ങളുടെ വ്യേമഗതാഗതം നിയന്ത്രിച്ചതായി ഇന്ത്യ അറിയിച്ചു.
ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഡല്‍ഹി, ഡല്‍ഹി-ആഗ്ര ഹൈവേകളില്‍ ഈ മാസം 25 മുതല്‍ 27 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT