121

Powered By Blogger

Sunday, 18 January 2015

ഒക്‌ലഹോമയില്‍ വിന്റര്‍ ഗാതറിംഗും ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും








ഒക്‌ലഹോമയില്‍ വിന്റര്‍ ഗാതറിംഗും ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും


Posted on: 18 Jan 2015







ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍' ആഭിമുഖ്യത്തില്‍ നടന്ന വിന്റര്‍ ഗാതറിങില്‍ പുതിയതായി വികാരിയായി ചുമതലയേറ്റ ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണം നല്‍കി. കോര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ ക്രിസ്മസ്-പുതുവത്സരവും ആഘോഷിച്ചു.






ഒക്‌ലഹോമ എപിഫനി കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്. ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലും, ഫാ.സ്റ്റീവന്‍ ജെ ബേര്‍ഡ്, ഫാ.ജോണ്‍ ഏറം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡോ.ഫ്രാന്‍സിസ് 'ആകാശങ്ങളില്‍ ഇരിക്കും' എന്നു തുടങ്ങുന്ന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്റ്റാന്‍ലി ടോമി യുവജനങ്ങള്‍ക്ക് വേണ്ടി വികാരി ഡോ.ഫ്രാന്‍സിസിനു ഇടവകയുടെ ഉപഹാരം കൈമാറി.






ഇടവകയിലെ മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന ബൈബിള്‍ അധിഷ്ഠിത കലാപരിപാടികള്‍ ചടങ്ങുകള്‍ ഉജ്വലമാക്കി. യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയെ പങ്കെടുപ്പിച്ചു ക്വിസ് പ്രോഗ്രാം, കരോള്‍, ഡാന്‍സുകള്‍ തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. സിസിഡി കോഓര്‍ഡിനേറ്റേഴ്‌സായ ടെലക്‌സ് അലക്‌സ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. പരിപാടിയുടെ വിജയത്തിനായി ട്രസ്റ്റിമാരായ ബാബു മാത്യു, ജോബി ജോസഫ്, യൂത്ത് കോര്‍ഡിനേറ്റര്‍ വിവേക് ജോസഫ് തുടങ്ങിവര്‍ ചുക്കാന്‍ പിടിച്ചു. ഇടവകാംഗങ്ങള്‍ പരിപാടികള്‍ ആസ്വദിച്ചപ്പോള്‍ യുവജങ്ങള്‍ തന്നെ ബാങ്ക്വറ്റ് ഒരുക്കി യുവജനാഭിമുഖ്യത്തില്‍ നടന്ന പരിപാടി വിജയമാക്കി.



വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍













from kerala news edited

via IFTTT