121

Powered By Blogger

Sunday, 18 January 2015

മുന്ന്‌ കലോത്സവ വിശേഷം പറഞ്ഞ്‌ രാജേഷിന്റെ വരകള്‍











Story Dated: Monday, January 19, 2015 02:03


കോഴിക്കോട്‌: പഴയിടത്തിന്റെ ഊട്ട്‌ പുരയും കണ്ണുരുട്ടുന്ന പോലീസുകാരും ധൃതിയിലോടുന്ന മാധ്യമപ്രവര്‍ത്തകരുമെല്ലാം രാജേഷിന്റെ പുസ്‌തകത്താളില്‍ ഇടം നേടിയിട്ട്‌ വര്‍ഷങ്ങളായി. വിവിധ കലോത്സവ മേളകളില്‍ കണ്ട്‌ മുട്ടിയ വ്യത്യസ്‌ത മുഖങ്ങളും ഭാവങ്ങളുംകരഞ്ഞ്‌ തളര്‍ന്ന കുട്ടികളെയുമെല്ലാം തന്റെ വരയ്‌ക്കകത്താക്കിയാണ്‌ രാജേഷ്‌ ഓരോ വര്‍ഷവും വേദിവിടുന്നത്‌.തന്റെ പതിവ്‌ തെറ്റിക്കാതെ ഇത്തവണയും ഈ പട്ടാമ്പിക്കാരന്‍ കോഴിക്കോടെത്തിയിട്ടുണ്ട്‌.


മേളകളില്‍ ആരും ശ്രദ്ധിക്കാത്ത പ്രേക്ഷക മുഖങ്ങളുടെ മൂന്ന്‌ കലോത്സവ ചിത്രങ്ങളാണ്‌ രാജേഷിന്റെ പുസ്‌തകങ്ങളില്‍ ഇന്നും പുതുമയോടെ നില്‍ക്കുന്നത്‌. സ്വന്തം ഇരിപ്പിടവും പെന്‍സിലും,പേപ്പറുമായി പ്രേക്ഷകര്‍ക്കിടയിലെത്തി ചിത്രങ്ങള്‍ വരച്ച്‌ ആരോടും പറയാതെ തിരിച്ച്‌ പോവും. ഇതു മൂന്നാം തവണയാണ്‌ രാജേഷ്‌ സ്‌കൂള്‍ കലോത്സവ വേദികളില്‍ ചിത്രം വരയ്‌ക്കാനായെത്തുന്നത്‌.സംസ്‌ഥാന കലോത്സവം തുടങ്ങുന്നത്‌ മുതല്‍ രാജേഷും എല്ലാ വര്‍ഷവും മേളയുടെ ഭാഗമാവും.പിന്നെ മേളകഴിയുന്നത്‌ വരെ എവിടെയെങ്കിലും കൂടും.ഇങ്ങനെ കലോത്സവ വേദികളിലെത്തി വരച്ച ചിത്രങ്ങളുടെ വലിയൊരു ശേഖരമുണ്ട്‌ രാജേഷിന്റെ കയ്ില്‍.യഎല്ലാം കലോത്സവ വേദികളിലെ നേര്‍കാഴ്‌ചകള്‍. വളഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാധ്യാപകനായ രാജേഷ്‌ തന്റെ ചിത്രകലയുടെ പരിശീലനത്തിന്റെ ഭാഗമായും കൂടിയാണ്‌ വേദികളിലെത്തി ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നത്‌.


നിമിഷ നേരം കൊണ്ട്‌ നിരവധി ചിത്രങ്ങള്‍ തന്റെ പുസ്‌തകത്തിലാക്കുന്ന രാജേഷ്‌ പരമാവധി ചിത്രങ്ങള്‍ ഒരു വേദിയില്‍ നിന്നും വരച്ച്‌ മറ്റ്‌ വേദികള്‍ തേടി യാത്രയാകും.വിശ്രമവും,ഉറക്കവുമെല്ലാം കലോത്സവങ്ങളില്‍ തന്നെ. കലോത്സവ വേദികളിലെ അനശ്വരമായ ഒരു പാട്‌ ചിത്രങ്ങളാണ്‌ രാജേഷിന്റെ ചിത്രകൂട്ടങ്ങളില്‍ ഇന്നുള്ളത്‌. അമ്മ മരിച്ചതോടെ ഏകാന്തതയുടെ തടവറയിലായ ഈ ചിത്രകാരന്‌ ഇന്ന്‌ സന്തേഷം നല്‍കുന്നതും താന്‍ ഒപ്പിയെടുത്ത പേരും നാടുമറിയാത്ത പ്രേക്ഷകരുടെയും, മത്സരാര്‍ഥികളുടേയുമെല്ലാം മുഖങ്ങളാണ്‌. കോഴിക്കോടെ ഇത്തവണത്തെ കലോത്സവം കൂടി പൂര്‍ത്തിയായാല്‍ തന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്താനും രാജേഷ്‌ തീരുമാനിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT