121

Powered By Blogger

Sunday, 18 January 2015

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍







ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ 2014-ലെ വാര്‍ഷിക പൊതുയോഗം വാലി കോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിലിന്റെ അധ്യക്ഷതയില്‍ നടന്നു.




ഈശ്വര പ്രാര്‍ത്ഥനയോടെ യോഗനടപടികള്‍ ആരംഭിച്ചു. കുര്യാക്കോസ് തരിയന്‍, വിദ്യാജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ മത്തായി പി ദാസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും യോഗം പാസ്സാക്കി. ജോസഫ് കുരിയപ്പുറം, ഫിലിപ്പോസ് ഫിലിപ്പ്, അലക്‌സ് എബ്രഹാം, അലക്‌സ് തോമസ്, ലൈസി അലക്‌സ്, ജോണ്‍ യോഹന്നാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു സംസാരിച്ചു.


സെക്രട്ടറി ജയപ്രകാശ് നായരുടെ നന്ദിപ്രസംഗത്തിനു ശേഷം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കുര്യാക്കോസ് തരിയന്റെ നേതൃത്വത്തില്‍ 2015 ലെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.


പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, സെക്രട്ടറി അലക്‌സ് എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, പ്രസിഡന്റ് ഇലക്റ്റ് ജോണ്‍ യോഹന്നാന്‍, ജോയിന്റ് ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ജോയിന്റ് സെക്രട്ടറി അജിന്‍ ആന്റണി. കമ്മിറ്റി അംഗങ്ങളായി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ഈപ്പന്‍ പി വര്‍ഗീസ്, ജയശ്രീ നായര്‍, ജോസഫ് കുരിയപ്പുറം, രാജു യോഹന്നാന്‍, സാബു ഇത്താക്കന്‍, തോമസ് കെ ഏലിയാസ്, തോമസ് നൈനാന്‍ എന്നിവരെ തിരഞ്ഞെടുത്തു. എക്‌സ് ഒഫീഷ്യര്‍മാരായി ജയിംസ് ഇളംപുരയിടത്തില്‍, ജയപ്രകാശ് നായര്‍, മത്തായി പി ദാസ് എന്നിവര്‍ സേവനം നിര്‍വഹിക്കും.


വര്‍ഗീസ് ഒലഹന്നാന്‍ ആയിരിക്കും 2015 ലെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍. ട്രസ്റ്റി ബോര്‍ഡിലെ മറ്റംഗങ്ങള്‍ ഇന്നസന്റ് ഉലഹന്നാന്‍, കുര്യാക്കോസ് തരിയന്‍, ജോര്‍ജ് താമരവേലില്‍ എന്നിവര്‍ ആയിരിക്കും.


അഞ്ജലി വെട്ടവും ജെഫിന്‍ ജെയിംസും യൂത്ത് റെപ്രസെന്ററ്റീവ്മാരായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ കമ്മിറ്റിയിലേക്ക് ആനി പോള്‍, ജോജോ ജെയിംസ്, ജ്യോ മാത്യു, ജോസഫ് മുണ്ടഞ്ചിറ, മഞ്ജു മാത്യു, മറിയാമ്മ നൈനാന്‍, പോള്‍ കറുകപ്പിള്ളില്‍, സജി സ്‌കറിയ, തോമസ് മാത്യു എന്നിവരെ തിരഞ്ഞെടുത്തു.


കേരള ജ്യോതി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് ലൈസി അലക്‌സ്, മത്തായി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, തമ്പി പനക്കല്‍ എന്നിവരും, ഓഡിറ്റര്‍ ആയി ഷിബു എബ്രഹാമിനെയും വെബ് സൈറ്റ് കോഓര്‍ഡിനേറ്ററായി ഷെയ്ന്‍ ജേക്കബ്ബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.


അധികാര കൈമാറ്റച്ചടങ്ങ് ഇതേ ഓഡിറ്റോറിയത്തില്‍ വച്ച് ഫിബ്രവരി 14 ന് രാവിലെ 10.15 മുതല്‍ നടക്കും. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ഇതൊരറിയിപ്പായി കണക്കാക്കെണമെന്നും രണ്ടു വര്‍ഷത്തെയും ഭാരവാഹികള്‍ അന്നേ ദിവസം കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്നും അറിയിക്കുന്നു.





വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ










from kerala news edited

via IFTTT