121

Powered By Blogger

Sunday, 18 January 2015

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ഭാരവാഹി തിരഞ്ഞെടുപ്പ്‌









നോര്‍വിച്ച്: നോര്‍വിച്ചില്‍ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പൊതുസമ്മേളനത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പും അരങ്ങേറി. നോര്‍വിച്ചിലെ വില്ലേജ് ഹാള്‍ ആയിരുന്നു ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ സമ്മേളന വേദി. നോര്‍വിച്ച് മലയാളി അസ്സോസിയേഷനായിരുന്നു ആതിഥ്യ ചുമതല.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകളുമായാണ് ജനറല്‍ ബോഡി തുടങ്ങിയത്. ജനറല്‍ ബോഡിയില്‍ മുന്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ് സ്വാഗത പ്രസംഗം നടത്തി. മുന്‍ പ്രസിഡന്റ് ജയ്‌സണ്‍ ചാക്കോച്ചന്‍ ആയിരുന്നു അധ്യക്ഷപ്രസംഗം നടത്തിയത്. യൂണിയന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനായ് കഴിഞ്ഞ രണ്ടുവര്‍ഷവും അക്ഷീണം യത്‌നിച്ച എല്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും പ്രസിഡന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈസ്റ്റ് ആംഗ്ലിയ യൂണിയന്റേതായി വേറിട്ടൊരു സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിന്റെയും അതുകൊണ്ട് നികത്താവുന്ന കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തികച്ചിലവുകളെക്കുറിച്ചും ജെയ്‌സണ്‍ വിശദീകരിച്ചു.


കുഞ്ഞുമോന്‍ ജോബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചിലവ് കണക്കുകള്‍ ട്രഷറര്‍ സണ്ണി മത്തായിയും അവതരിപ്പിച്ചു. ഇപ്‌സ്വിച്ച് മലയാളി അസ്സോസിയേഷന്‍ നേടിയ ഡെയ്‌ലി മലയാളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും കൈമാറി.


കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ പ്രതിനിധിയായ രഞ്ജിത് കുമാറിനെ പുതിയ പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ബെഡ്‌ഫോര്‍ഡ് അസ്സോസിയേഷന്‍ പ്രതിനിധി ഓസ്റ്റിന്‍ അഗസ്റ്റിന്‍ സെക്രട്ടറിയുമായി.


വാറ്റ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷനിലെ സണ്ണി മത്തായിയാണ് പുതിയ വൈസ് പ്രസിഡന്റ്. വനിത വൈസ് പ്രസിഡന്റായി നോര്‍വിച്ച് മലയാളി അസ്സോസിയേഷനിലെ ലിസ്സി ആന്റണിയും തിരഞ്ഞെടുത്തു. ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പറായി കോള്‍ചെസ്റ്റര്‍ മലയാളി അസ്സോസിയേഷനിലെ തോമസ് മാറാട്ടുകുളവും തിരഞ്ഞെടുക്കപ്പെട്ടു.


മറ്റു സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ വിവരങ്ങള്‍ താഴെനല്‍കുന്നു.


ജോയിന്റ് സെക്രട്ടറി: ജെന്നി ജോസഫ് (ഹണ്ടിംഗ്ടന്‍ മലയാളി അസ്സോസിയേഷന്‍)

ട്രഷറര്‍: അലക്‌സ് ലൂക്കോസ് (ചെംസ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍)

ജോയിന്റ് ട്രഷറര്‍: സിജൊ സെബാസ്റ്റ്യന്‍ (ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍)

ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍: ജെയിംസ് കുര്യാക്കോസ് (ഇപ്‌സ്‌വിച്ച് മലയാളി അസ്സോസിയേഷന്‍)

ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍: എബ്രഹാം ലൂക്കോസ് (കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍)

പി.ആര്‍.ഒ ആന്‍ഡ് ബിസിനസ്സ് നഴ്‌സസ് ഫോറം: ജിജോ വാളിപ്ലാക്കീല്‍ (കോള്‍ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍)


കൂടാതെ എക്‌സ് ഒഫീഷ്യലുകളായി ജെയിസണ്‍ ചാക്കോച്ചനേയും കുഞ്ഞുമോന്‍ ജോബിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. ബേസില്‍ഡണ്‍ അസ്സോസിയേഷനിലെ ജെയിംസായിരുന്നു തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ച ഇലക്ടറല്‍ ഓഫീസര്‍.


മികവുറ്റ രീതിയില്‍ തിരഞ്ഞെടുപ്പും ജനറല്‍ ബോഡിയും നടത്തുവാന്‍ കഴിഞ്ഞതില്‍ ആതിഥേയരായ നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ഭാരവാഹികളെ അനുമോദനങ്ങള്‍ അറിയിക്കുന്നതിനൊപ്പം ജയ്‌സണ്‍ ഒരുക്കിയ സ്വദേറിയ സ്‌നേഹവിരുന്നും ആസ്വദിച്ചാണ് അംഗങ്ങള്‍ പിരിഞ്ഞത്.





വാര്‍ത്ത അയച്ചത് : ജിജോ വാളിപ്ലാക്കീല്‍










from kerala news edited

via IFTTT

Related Posts: