Story Dated: Monday, January 19, 2015 10:43
ലണ്ടന്‍: മുസ്‌ളീം യുവതിയായ സഹപ്രവര്‍ത്തകയെ ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് പണിപോയി. ബ്രിട്ടണിലെ ദേശീയാരോഗ്യ സേവന വിഭാഗത്തിലെ ജീവനക്കാരി വിക്‌ടോറിയ വാസ്‌റ്റിനി എന്ന 37 കാരിയെയാണ് അധികൃതര്‍ സസ്‌പെന്റ് ചെയ്‌തത്. കൂടെ ജോലി ചെയ്യുന്ന എന്യ നവാസ് എന്ന 25 കാരി മതപരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടി.
സഹപ്രവര്‍ത്തകയ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, മതപരമായി സ്വാധീനം ചെലുത്താന്‍ ശ്രമിക്കുക, മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങള്‍ നല്‍കി തുടങ്ങി അനേകം ആരോപണങ്ങള്‍ വരുന്ന എട്ടു പേജുള്ള പരാതിയാണ് നല്‍കിയത്. അതേസമയം മത കാര്യങ്ങള്‍ സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തെന്ന് വെച്ച് തന്നെ ഒരു മതഭ്രാന്തിയായി മുദ്രകുത്തിയുള്ള നടപടി അനീതിയാണെന്നാണ് വാസ്‌റ്റിനി പറയുന്നത്. തന്റെ വിശ്വാസത്തെക്കുറിച്ച് സഹപ്രവര്‍ത്തകയുമായി സംസാരിക്കുമായിരുന്നെന്നും താന്‍ സ്വീകരിച്ചിട്ടുള്ള വഴിയാണ് ഏക വഴിയെന്ന് പറയുമായിരുന്നെന്നും ഇതിനെ ഒരു മതം മാറ്റമായി താന്‍ കരുതുന്നില്ലെന്നും അവര്‍ വ്യക്‌തമാക്കി.
താന്‍ വീണ്ടും ജനിച്ച ഒരു ക്രിസ്‌ത്യാനിയാണെന്ന് സദാ പറയാറുള്ള വാസ്‌റ്റിനി സ്‌ഥിരം മതകാര്യങ്ങള്‍ പറയുന്നതിനാല്‍ മാനേജര്‍മാര്‍ ഇവര്‍ക്ക് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2012 ലാണ് ഒക്കുപ്പേഷണല്‍ തെറാപ്പിസ്‌റ്റായി എന്യ നവാസ് വാസ്‌റ്റിനിയുടെ സ്‌ഥാപനത്തില്‍ ജോലിക്കായി എത്തിയത്. തുടര്‍ന്ന് രണ്ടുപേരും വലിയ കൂട്ടുകാരായി. ഇരുവരും സ്വന്തം വിശ്വാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടയിലാണ് മനുഷ്യക്കടത്തിനെതിരേ വാസ്‌റ്റിനിയുടെ പള്ളിയുടെ പ്രചരണം ആരംഭിച്ചത്. ഇക്കാര്യം നവാസിനോട് പറയുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരിക്കല്‍ അവര്‍ കണ്ണീരൊഴുക്കി അടുത്ത് വന്നപ്പോള്‍ ആശ്വസിപ്പിക്കുകയും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് ചോദിക്കുകയും ചെയ്‌തു. സമ്മതിച്ചപ്പോള്‍ അവള്‍ക്ക് സമാധാനവും ആശ്വാസവും കൊണ്ടുവരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. കുറേ നേരം കഴിഞ്ഞ് എല്ലാം മാറിയെന്ന് പറഞ്ഞ് അവള്‍ പോകുകയും ചെയ്‌തു. ഇതിന് പിന്നാലെ ഒരു ഇസ്‌ളാമിക പെണ്‍കുട്ടി ക്രിസ്‌തീയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വിഷയമാകുന്ന ഒരു പുസ്‌തകം നല്‍കുകയും ചെയ്‌തു. ഇക്കാര്യങ്ങളെ മത സ്വാധീനമായി വിലയിരുത്താനാകുമോയെന്ന് വാസ്‌റ്റിനി ചോദിക്കുന്നു.
സഹപ്രവര്‍ത്തക തനിക്കെതിരേ പരാതി നല്‍കിയെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും മുമ്പും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ തന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി നവാസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വാസ്‌റ്റിനി പറഞ്ഞു. 2013 ജൂണിലാണ് നവാസ് പരാതി നല്‍കിയത്. പിന്നീട് വാസ്‌റ്റിനിയെ ഈസ്‌റ്റ് ലണ്ടന്‍ എന്‍എച്‌എസ് ഫൗണ്ടേഷന്‍ അന്വേഷണാടിസ്‌ഥാനത്തില്‍ ഒമ്പതു മാസത്തേക്കാണ് സസ്‌പെന്റ് ചെയ്‌തിട്ടുള്ളത്. വാസ്‌റ്റിനി പറഞ്ഞ കാര്യങ്ങളെല്ലാം നവാസിന്റെ വമ്പന്‍ പരാതിയില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. തന്നെ പുറത്താക്കിയ എന്‍എച്ച്‌എസ് ട്രസ്‌റ്റിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് വാസ്‌റ്റിനി ഇപ്പോള്‍.
from kerala news edited
via IFTTT