Story Dated: Monday, January 19, 2015 10:36

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന പ്രചരണം നടത്തി പ്രധാനമന്ത്രിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്‌റ്റില്‍. 'പ്രധാനമന്ത്രി ആദര്‍ശ് യോജന' എന്ന പേരില്‍ വ്യാജ സൈറ്റ് നടത്തിയിരുന്ന കൊല്‍ക്കത്ത സ്വദേശി സുദീപ്‌ത ചാറ്റര്‍ജിയുടെ തട്ടിപ്പ് ഡല്‍ഹി പോലീസാണ് വെളിച്ചത്തു കൊണ്ടുവന്നത്.
ഒരു യു.എസ് സര്‍വറിലാണ് വ്യാജസൈറ്റ് ഹോസ്‌റ്റ് ചെയ്‌തിരുന്നതെന്ന് പോലീസ് പറഞ്ഞു. സാമൂഹിക ശാക്‌തീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി അംഗമായ കൗണ്‍സിലും പാര്‍ലമെന്ററി സമിതിയുമാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതെന്ന് വെബ്‌സൈറ്റില്‍ കാണിച്ചിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ നല്‍കുന്നുവെന്ന് പറഞ്ഞാണ് ആളുകളെ വലയില്‍ വീഴ്‌ത്തിയിരുന്നത്. ലോണ്‍ നല്‍കുന്നതിനായി മുന്‍കൂര്‍ തുകയും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഇരുന്നൂറോളം പേരെ കബളിപ്പിച്ചുവെന്നാണ് സൂചന.
ഹൗറയില്‍ നിന്നാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ഇതിനായി 17 ടെലി-കോളര്‍മാരുടെ ഒരു സംഘത്തെ നിയമിച്ചിരുന്നു. വ്യാജ സര്‍ക്കാര്‍ സീലുകളും സര്‍ക്കാര്‍ ഓര്‍ഡറുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പിന് ആധികാരികത നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഇ-മെയില്‍ വിലാസത്തോട് സാമ്യമുളള വിലാസങ്ങളും വെബ്‌സൈറ്റുകളും സൃഷ്‌ടിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്‌ചയാണ് സുദീപ്‌ത ചാറ്റര്‍ജി അറസ്‌റ്റിലായത്. തുടര്‍ന്നും കൂടുതല്‍ അറസ്‌റ്റുകള്‍ നടക്കുമെന്നാണ് സൂചന.
from kerala news edited
via
IFTTT
Related Posts:
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിപക്ഷ ധര്‍ണ Story Dated: Thursday, January 29, 2015 01:39തുറവൂര്‍: പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്സ് തിരുത്തിയെന്നാരോപിച്ച് തുറവൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തി. പഞ്ചായത്തിലെ നിയമനം സംബന്ധിച്ച കമ്മി… Read More
അപശബ്ദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി Story Dated: Thursday, January 29, 2015 03:00തിരുവനന്തപുരം: അപശബ്ദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനം. വിവാദവിഷയങ്ങളില്ഇന്നലെ ചേര്ന്… Read More
ലഹരി ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍ Story Dated: Thursday, January 29, 2015 01:41പയേ്ോളി:ലഹരി ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. പാറക്കടവ് തയ്യുള്ളതില്‍ ഹാരിസ് (35) നെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1500 … Read More
മെഡിക്കല്‍കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരേ മാര്‍ച്ച് Story Dated: Thursday, January 29, 2015 01:39അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന് വനിതാ സംഘം താലൂക്ക് കമ്മിറ്റിയുടെ നേത… Read More
ദേശീയ ഗെയിംസിന് കോഴിക്കോടൊരുങ്ങി Story Dated: Thursday, January 29, 2015 01:41കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവ ആരവമൊഴിഞ്ഞ കോഴിക്കോട് നഗരം ദേശീയ ഗെയിംസിനെ വരവേല്‍ക്കാനൊരുങ്ങി. അവസാനഘട്ട മിനുക്കു പണികളാണ് പൂര്‍ത്തിയായി വരുന്നത്. ദേശീയ ഗെയ… Read More