Story Dated: Sunday, January 18, 2015 03:38

കോട്ടയം: പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് ബിജു രമേശ് പലപ്പോഴായി ഉന്നയിക്കുന്നതെന്ന് മന്ത്രി കെ.എം. മാണി. ബിജു രമേശ് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എ.ഡി.ജി.പി ജേക്കബ് തോമസിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്. കെ.എം മാണിയുടെ കീഴിലുള്ള നിയമവകുപ്പാണ് ഇതിന് പിന്നില്‍. കൂടാതെ മാണിക്കെതിരായുള്ള മൊഴി മാറ്റിപ്പറയാന്‍ ജോസ് കെ മാണി എം.പിയും മന്ത്രി പി.ജെ ജോസഫും ബാറുടമകളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും ബിജു രമേശ് ആരോപിച്ചു. ഈ ആരോപണങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയായിരുന്നു മാണി. എന്നാല്‍ ബാര്‍ കോഴ വിവാദം ആരോപണങ്ങളുടെ പുകമറ മാത്രമെന്ന് കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ചിലര്‍ വീണിടത്തു കിടന്ന് കയ്യും കാലുമിട്ട് അടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയ വിവരം ഡിസംബര്‍ 31ന് ചേര്‍ന്ന ബാറുടമകുടെ അസോസിയേഷന്‍ യോഗത്തിലാണ് അറിയിച്ചതെന്ന് ബിജു രമേശ് മുമ്പ് പ്രതികരിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഉദ്ഘാടന പിറ്റേന്ന് കുടിവെള്ള വിതരണം മുടങ്ങി Story Dated: Tuesday, March 3, 2015 05:28തൊളിക്കോട്: ഉദ്ഘാടനത്തിന്റെ പിറ്റേന്നു മുതല്‍ കുടിവെള്ള വിതരണം മുടങ്ങിയത് നിര്‍മ്മാണത്തിലെ കരാര്‍ ലംഘനമാണെന്നും കരാറുകാരനെതിരെ വഞ്ചനാകുറ്റം ചുമത്തണമന്നും ബി.ജെ.പി. ആവശ്യപ്പെ… Read More
ചൂട് കൂടി; വര്ക്കലമേഖലയില് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു Story Dated: Tuesday, March 3, 2015 05:28വര്‍ക്കല: ചൂട് അധികരിച്ചതോടെ വര്‍ക്കല മേഖലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്ക് ചികിത്സതേടി എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. താലൂക്ക് ആശുപത്രിക്ക് പുറമെ വിവിധ… Read More
ബൈക്ക് ഉപേക്ഷിച്ച നിലയില്‍ Story Dated: Tuesday, March 3, 2015 05:25മാവേലിക്കര: റെയില്‍വെ സ്റ്റേഷന്-കൊച്ചുപറമ്പ് ജംഗ്ഷന് റോഡില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസില്‍ അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറ… Read More
ഓപ്പറേഷന് സുരക്ഷ: കഴക്കൂട്ടത്ത് രണ്ട് ഗുണ്ടകള്‍ അറസ്റ്റില്‍ Story Dated: Tuesday, March 3, 2015 05:28കഴക്കൂട്ടം: ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി 2 ഗുണ്ടകളെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. കുപ്രസിദ്ധ ഗുണ്ടാത്തലവന് ഗുണ്ടുകാട് സാബുവിന്റെ അനുയായി തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍… Read More
ലഹരി വിമുക്ത ഗ്രാമം പദ്ധതിയുമായി സ്റ്റുഡന്റ്സ് പോലീസ് Story Dated: Tuesday, March 3, 2015 05:28ആറ്റിങ്ങല്‍: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ അവനവഞ്ചേരി ഗവ: ഹൈസ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ലഹരി മുക്തഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. മുദാക… Read More