Story Dated: Sunday, January 18, 2015 02:47
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ ഓസീസിനെതിരെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 267 റണ്‍സ് എടുത്തു. 139 പന്തില്‍ നിന്ന് 138 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചു കൂട്ടിയത്. ധവാനൊപ്പം ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശര്‍മ 48-ാം ഓവറിലാണ് പുറത്തായത്. ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപെട്ടപ്പോള്‍ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും മാത്രമാണ് പിടിച്ചു നിന്നത്. ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സുരേഷ് റെയ്‌ന 51 റണ്‍സ് നേടി പുറത്തായി.
രോഹിത്തിനും, റെയ്‌നക്കും പുറമെ രഹാനയും (12) ധോണിയും(19), അശ്വിനും(14) മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം തികച്ചത്. മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുകുത്തുന്നതാണ് മത്സരത്തില്‍ കണ്ടത്. പത്ത് ഓവറില്‍ 43 റണസ് മാത്രം വിട്ട് നല്‍കി ആറു വിക്കറ്റാണ് സ്‌റ്റാര്‍ക്ക് നേടിയത്. സന്ധു, ഫോള്‍ക്‌നര്‍ എന്നിവര്‍ ഓരോവിക്കറ്റും നേടി.
ഇന്ത്യ ഇംഗ്ലണ്ട് ഓസീസ് ത്രിരാഷ്‌ട്ര മത്സരത്തിന്റെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓസീസ് മൂന്ന് വിക്കറ്റിന് തോല്‍പിച്ചിരുന്നു.
from kerala news edited
via IFTTT