Story Dated: Monday, January 19, 2015 10:52
കല്പറ്റ: കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന ബസില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ പീഡനശ്രമം. പരാതിപ്പെട്ട പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ പിടിച്ചിരുത്തി കണ്ടക്ടറെ വിട്ടയച്ച് പോലീസും 'നീതി' നിര്‍വഹിച്ചു. വയനാട് മീനങ്ങാടി പോലീസാണ് നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയത്. കണ്ടക്ടറുടെ ഭാര്യ തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ പോലീസുകാരിയാണെന്നും ഇതുവഴിയുള്ള സ്വാധീനമാണ് പ്രത്യേക പരിഗണനയ്ക്കു പിന്നിലെന്നും ആരോപണമുണ്ട്. ഇക്കാര്യം വാര്‍ത്തയായതോടെ കണ്ടക്ടര്‍ എറണാകുളം സ്വദേശി ഷാജിക്കെതിരെ പോലീസ് കേസെടുത്തു. കണ്ടക്ടര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു.
കല്പറ്റയില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. ഞായറാഴ്ച രാത്രി 11.15 ന് എറണാകുളത്തുനിന്നും മൈസൂരിലേക്ക് പുറപ്പെട്ട ബസിലാണ് അനിഷ്ട സംഭവം നടന്നത്. നേരത്തെ റിസര്‍വ് ചെയ്ത സീറ്റ് നല്‍കാതെ പെണ്‍കുട്ടിയെ മറ്റൊരു സീറ്റില്‍ ഇരുത്തി. യാത്രയ്ക്കിടെ പലപ്പോഴും കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായപ്പോള്‍ പെണ്‍കുട്ടി താക്കീത് നല്‍കി. മോശം പെരുമാറ്റം തുടര്‍ന്നതോടെ ബസ് പുലര്‍ച്ചെ കല്പറ്റയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബസില്‍ ബഹളം വയ്ക്കുകയും സഹയാത്രികരോട് വിവരം പറയുകയുകയുമായിരുന്നു.
തുടര്‍ന്ന് ബസ് മീനങ്ങാടി സ്‌റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്ത പോലീസ് മറ്റു യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമിച്ചത്. കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് വൈകുന്നത് ഒഴിവാക്കാനായിരുന്നു ഇത്. പെണ്‍കുട്ടിയെ കല്പറ്റ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ മീനങ്ങാടി പോലീസ് കണ്ടക്ടറെ വിട്ടയച്ചു. മറ്റു യാത്രക്കാരെയും ബസില്‍ കയറ്റി അയച്ചു. കല്പറ്റ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതി എഴുതി വാങ്ങിയ ശേഷം സ്‌റ്റേഷനില്‍ തന്നെ ഇരുത്തി. സംഭവം വിവാദമായതോടെയാണ് കല്പറ്റ പോലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായത്.
കണ്ടക്ടറെ വിട്ടയച്ച നടപടി ശരിയായില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരി പ്രതികരിച്ചു. ഇതേ കണ്ടക്ടര്‍ ഇല്ലെന്ന പേരില്‍ സര്‍വീസ് മുടങ്ങില്ല. മറ്റൊരു കണ്ടക്ടറെ വച്ച് സര്‍വീസ് നടത്താമെന്നിരിക്കേ പോലീസ് സ്വാധീനത്തിന് വഴങ്ങി കണ്ടക്ടറെ വിട്ടയച്ചതും പരാതിക്കാരിയെ സ്‌റ്റേഷനില്‍ പിടിച്ചുവച്ചതും.
from kerala news edited
via IFTTT