121

Powered By Blogger

Sunday, 18 January 2015

എസ്‌.എസ്‌.എല്‍.സി വിജയ ശതമാനത്തിന്‌ പിന്നില്‍ കള്ളക്കളി; നാലുമാര്‍ക്ക്‌ നേടിയ വിദ്യാര്‍ത്ഥിയും പരീക്ഷ പാസായി









Story Dated: Sunday, January 18, 2015 01:42



mangalam malayalam online newspaper

തിരുവനന്തപുരം : എസ്‌.എസ്‌.എല്‍.സി പരീക്ഷയിലെ വിജയ ശതമാനത്തിന്‌ പിന്നില്‍ വന്‍ അട്ടിമറിയെന്ന്‌ റിപ്പോര്‍ട്ട്‌. ഒരു വിഷയത്തിന്‌ നാല്‌ മാര്‍ക്ക്‌ പോലും തികച്ച്‌ നേടാത്ത വിദ്യാര്‍ത്ഥിയും പത്താംക്ലാസ്‌ പാസാകുന്നതായാണ്‌ തെളിവുകള്‍ വെളിപ്പെടുത്തുന്നത്‌.


കേരളത്തില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം 95 ശതമാനത്തില്‍ വരെ എത്തിനില്‍ക്കുമ്പോഴാണ്‌ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്‌. ചോദ്യപേപ്പര്‍ അതേപടി പകര്‍ത്തിയ വിദ്യാര്‍ത്ഥിയും രജിസ്‌റ്റര്‍ നമ്പര്‍ പോലും അക്ഷരത്തെറ്റ്‌ കൂടാതെ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിയും പരീക്ഷ പാസായതായി തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. വിജയ ശതമാനത്തിന്‌ അനുസരിച്ച്‌ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയരാത്തതിന്റെ കാരണവും ഈ തെളിവുകള്‍ വ്യക്‌തമാക്കുന്നു.


വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അന്തസ്‌ ഉയര്‍ത്തുക എന്നതാണ്‌ എസ്‌.എസ്‌.എല്‍.സി വിജയ ശതമാനം കള്ളക്കളിയിലൂടെ ഉയര്‍ത്തുന്നതിന്‌ പിന്നിലെന്നാണ്‌ വിലയിരുത്തല്‍.










from kerala news edited

via IFTTT