Story Dated: Sunday, January 18, 2015 01:07
കോഴിക്കോട് : സംസ്‌ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാനും അപ്പീലുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും ഡിപിഐ സമിതിയെ നിയോഗിച്ചു. അപ്പീലുകളുടെ വര്‍ധനയെ തുടര്‍ന്ന് പലമോശം സംഭവങ്ങളും കലോത്സവ വേദികളില്‍ ഉണ്ടാകാന്‍ ഇടയാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം.
വിദ്യാഭ്യാസ ഡയറക്‌ടര്‍മാരുടെ ഒത്താശയാണ് അപ്പീലുകളുടെ വര്‍ധനയ്‌ക്ക് കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. കോടതികളില്‍ നിന്നും ലോകായുക്‌തയില്‍ നിന്നുമായിരുന്നു മുന്‍പ് അപ്പീലുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍, ബാലവകാശ കമ്മിഷനും അപ്പീല്‍ നല്‍കാന്‍ തുടങ്ങിയതോടെ അപ്പീലുമായെത്തുന്ന മത്സരരാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായിരിക്കുകയാണ്. ഇത് മത്സരങ്ങളുടെ സമയം ക്രമീകരിക്കാന്‍ തടസ്സം സൃഷ്‌ടിക്കുന്നു. നിശ്‌ചയിച്ച സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പല മത്സരങ്ങളും അവസാനിപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് സംഘാടകര്‍. ഇതേ വേദിയില്‍ നടക്കേണ്ട മത്സരങ്ങള്‍ പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴും ആരംഭിക്കാന്‍ കഴിയാത്തത് മത്സരാര്‍ത്ഥികളെയും വിഷമിപ്പിക്കുന്നു.
അതേസമയം, യോഗ്യരായവരല്ല അപ്പീലിലൂടെ വേദിയിലെത്തുന്നത് എന്നും നിരീക്ഷണമുണ്ട്. അപ്പീലുകളിലൂടെ എത്തി സമ്മാനങ്ങള്‍ നേടുന്നവരും ഉണ്ട്. ജില്ലകളില്‍ അഞ്ചും ഏഴും സ്‌ഥാനങ്ങള്‍ നേടിയവര്‍ പോലും അപ്പീലുകളുമായി സംസ്‌ഥാന വേദിയില്‍ എത്തുന്നുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണം.
from kerala news edited
via IFTTT