Story Dated: Saturday, January 17, 2015 02:36
ബംഗലൂരൂ: കുടുംബ സ്വത്ത് പേരിലേക്ക് മാറ്റിക്കിട്ടുന്നതിന് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ നിര്‍ധനയായ വീട്ടമ്മ വൃക്ക വിറ്റു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ചിക്കതയ്യമ്മ (55) എന്ന സ്ത്രീക്കാണ് ഈ ദുരവസ്ഥ. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വൃക്ക വിറ്റ് റവന്യൂ ഉദ്യോഗസ്ഥന് പണം നല്‍കിയത്.
സംഭവം പുറത്തറിഞ്ഞതോടെ കര്‍ണാടക ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പണം വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്നു സസ്‌പെന്റു ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ലോകായുക്ത ജസ്റ്റീസ് ഡോ. വൈ ഭാസ്‌കര്‍ റാവു പറഞ്ഞു. കൈക്കൂലിക്കു വേണ്ടിയാണോ പോക്കുവരവ് ഇത്രയധികം വൈകിച്ചതെന്ന് പരിശോധിക്കുമെന്നും ലോകായുക്ത വ്യക്തമാക്കി.
ചിക്കതയ്യമ്മയുടെ പിതാവിന് മൈസൂരില്‍ 15 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. പിതാവിന്റെ മരണത്തോടെ അന്യാധീനപ്പെട്ട ഈ ഭൂമി ചിലര്‍ കൈയേറി. ഇവരെ ഒഴിപ്പിച്ച് വസ്തു സ്വന്തം പേരില്‍ ലഭിക്കുന്നതിന് ചിക്കതയ്യമ്മ വര്‍ഷങ്ങളോളം റവന്യൂ ഓഫീസ് കയറിയിറങ്ങി. എന്നാല്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പോക്കുവരവ് നടത്തിക്കൊടുക്കാന്‍ തയ്യാറായില്ല. ഏക്കറിന് 8,000 രൂപ വച്ചാണ് ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടത്. എന്നാല്‍ സാമ്പത്തികമായി ഏറെ ശോചനീയവാസ്ഥയില്‍ കഴിഞ്ഞിരുന്ന ചിക്കതയ്യമ്മയ്ക്ക് ഇതിനുള്ള ശേഷിയുണ്ടായിരുന്നില്ല. കുടുംബത്തിന്റെ നല്ല ഭാവിക്കു വേണ്ടി വൃക്ക വിറ്റ് പണം കണ്ടെത്തുകയായിരുന്നുവെന്ന് ഒരു ചാനലിന് നല്‍കിയ അഭുമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
from kerala news edited
via IFTTT