Story Dated: Saturday, January 17, 2015 04:00
മംഗലൂരു: മതപരിവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതുവരെ പുനര്‍മത പരിവര്‍ത്തന നടപടി (ഘര്‍ വാപ്പസി)യുമായി മുന്നോട്ടുപോകുമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മംഗലൂരുവില്‍ വിരത് ഹിന്ദു ഹൃദയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ. തങ്ങളിലെ മതപരിവര്‍ത്തനത്തെ കുറിച്ച് പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറായില്ല. ഇത് തങ്ങളുടെ ജനസംഖ്യ ചുരുങ്ങാന്‍ ഇടയാക്കി. ഒന്നുകില്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം അല്ലെങ്കില്‍ പുനര്‍ മതപരിവര്‍ത്തന പരിപാടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളതെന്നും തൊഗാഡിയ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണം. മതം ഏതായാലും എല്ലാ ദമ്പതികള്‍ക്കും രണ്ടു കുട്ടികള്‍ മതിയെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരണം. ലവ് ജിഹാദിനെതിരെ പോരാടാനും തൊഗാഡിയ ആഹ്വാനം ചെയ്തു. ലവ് ജിഹാദ് രാജ്യത്തിന്റെ സ്വത്വം തന്നെ നശിപ്പിക്കും. കശ്മീരില്‍ നാലു ലക്ഷത്തോളം ഹിന്ദു കുടുംബങ്ങള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മതം മാറിയിട്ടുണ്ട്. ഇവരെ സ്വന്തം മതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
വി.എച്ച്.പിയുടെ ഘര്‍ വാപ്പനി ചടങ്ങുകള്‍ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്.
from kerala news edited
via IFTTT