സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
Posted on: 18 Jan 2015
ദോഹ: സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫ്രട്ടേണിറ്റി ഹാളില്‍ ചേര്‍ന്ന ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇസ്മായില്‍ ടി.ഒ.വാണിമേല്‍ (മണ്ഡലം പ്രസിഡന്റ്), ആരിഫ് അടുക്കത്ത് (ജനറല്‍ സെക്രട്ടറി), സജീര്‍ പുളിയാവ്, സക്കരിയ ചേലക്കാട് (വൈസ് പ്രസിഡന്റ്ുമാര്‍), സുബൈര്‍ വാണിമേല്‍, ബഷീര്‍ പാതിരപ്പറ്റ (ജോയിന്റ്‌സ സെക്രട്ടറിമാര്‍), മുഹമ്മദ് ഇര്‍ഷാദ് ഒ.പി ദേവര്‍കോവില്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഇസ്മായില്‍ ടി.ഒ അധ്യക്ഷത വഹിച്ചു. കെ.പി നൗഷാദ് സ്വാഗതവും സുബൈര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് സോഷ്യല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സമദ് നരിക്കുനി നേതൃത്വം നല്കി.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT







