ഡിട്രോയിറ്റ് മലയാളി അസോസിയേഷന് നവനേതൃത്വം
Posted on: 17 Jan 2015
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2015 ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞടുത്തു. റോജന്‍ തോമസ് (പ്രസിഡന്റ്), ശ്രീകുമാര്‍ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), സഞ്ജു കോയിത്തറ (ജോയിന്റ് സെക്രട്ടറി), ഷാജി തോമസ് (ട്രഷറര്‍), ബൈജി ജോസഫ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഈ വര്‍ഷം ഡി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. കൂടാതെ മിനി സൈജന്‍ (വിമന്‍സ് ഫോറം പ്രസിഡന്റ്), സലീന നോബിള്‍ (വിമന്‍സ് ഫോറം സെക്രട്ടറി), ശബരി സുരേന്ദ്രന്‍ (യൂത്ത് ഫോറം പ്രസിഡന്റ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ബി.ഒ.ടി ചെയര്‍മാന്‍ ജോര്‍ജ് വന്‍നിലം ഇലക്ഷന്‍ ഓഫീസര്‍ ആയിരുന്നു.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ സ്വദേശിയായ റോജന്‍ തോമസ്, മിഷിഗണിലെ വിക്‌സത്തില്‍ താമസിക്കുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ആകാശ് മിഷിഗണില്‍ നോര്‍ത്ത് വില്ലില്‍ താമസിക്കന്നു. മിഷിഗണിലെ നൊവിയില്‍ താമസിക്കുന്ന ഷാജി തോമസ് കേരളത്തില്‍ ഇടുക്കി സ്വദേശിയാണ്.
ഡിട്രോയിറ്റിലെ മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞു ഏവര്‍ക്കും പ്രയോജനപ്രദമായ പല പുതിയ കാര്യങ്ങളും വിഭാവനം ചെയുമെന്നും, മലയാളി സമൂഹത്തിന്റെ ഉന്നമനമാണ് ഡി.എം.എയുടെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രെമിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT