Story Dated: Sunday, January 18, 2015 02:50
തെന്മല: ദേശീയപാത 744 ല്‍ ഇടമണ്ണില്‍ ബൈക്ക് യാത്രികരെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ഒരാള്‍ക്ക് പരുക്കേറ്റു. കഴുതുരുട്ടി നെടുമ്പാറ ഈസ്‌ഫീല്‍ഡ് എസ്‌റ്റേറ്റില്‍ സുരേഷി(35)നെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്കാശിയില്‍ നിന്നും കൊല്ലത്തേക്ക് വന്ന ബസാണ് ഇടിച്ചത്.
മറ്റൊരപകടത്തില്‍ ശബരിമല തീര്‍ഥാടനം കഴിഞ്ഞെത്തിയ വാനും ജീപ്പും കൂട്ടിയിടിച്ച് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. തെങ്കാശി സ്വദേശികളായ വൈകുണ്‌ഠമൂര്‍ത്തി (60), വിശ്വനാഥന്‍ (25), ദര്‍ശന്‍(8), വൈഷ്‌ണവി (3) എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
from kerala news edited
via IFTTT