121

Powered By Blogger

Saturday, 17 January 2015

അഗ്രിഫെസ്‌റ്റിന്‌ സമാപനം











Story Dated: Sunday, January 18, 2015 02:54


മാനന്തവാടി: ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധയാകര്‍ഷിച്ച ദേശീയ കാര്‍ഷികമേള-അഗ്രി ഫെസ്‌റ്റ് സമാപിച്ചു. സമാപന സമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. വള്ളിയൂര്‍ക്കാവ്‌ ഗ്രൗണ്ടില്‍ ജനുവരി 10ന്‌ തുടങ്ങി ഏഴ്‌ ദിവസം നീണ്ടുനിന്ന മേള ഒന്നരലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചു. മികച്ച കര്‍ഷകരെ ആദരിക്കുന്നതിനും അവരുടെ അറിവുകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനും നടത്തിയ മികവ്‌ എന്ന പരിപാടിയില്‍ 350 കര്‍ഷകരെ ആദരിച്ചു. ഇതോടനുബന്ധിച്ച്‌ നടത്തിയ കാര്‍ഷിക സംവാദത്തില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു.










from kerala news edited

via IFTTT