Story Dated: Sunday, January 18, 2015 02:50
ഓയൂര്‍: വെളിയം പഞ്ചായത്തില്‍ ഓടനാവട്ടത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യ വ്യക്‌തി മതില്‍ നിര്‍മിക്കുന്നതായി പരാതി. തുറവൂരില്‍നിന്നും കടലുകാണാം പാറവഴി വാപ്പാല പി.എച്ച്.സിയ്‌ക്കു സമീപം എത്തിച്ചേരുന്ന റോഡില്‍ മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപത്തായിട്ടാണ് സ്വകാര്യ വ്യക്‌തി റോഡ് കൈയ്യേറി മതില്‍ കെട്ടുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ നിര്‍മിച്ച ഈ റോഡ് പഞ്ചായത്ത് ഏറ്റെടുക്കുകയും നിരവധിതവണ അറ്റകുറ്റപ്പണികളും ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റും നടത്തിയിട്ടുണ്ട്.
ഈ വഴിയിലൂടെ തുറവൂര്‍ മുതല്‍ വാപ്പാല വരെയുള്ള നൂറു കണക്കിനു കുടുംബങ്ങളാണ് വാഹനങ്ങളിലും കാല്‍നടയായും ദിവസവും യാത്ര ചെയ്യുന്നത്. എന്നാല്‍ സ്വകാര്യ വ്യക്‌തി റോഡിലിറക്കി മതില്‍ കെട്ടാരംഭിച്ചതോടെ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌പ്പിച്ച് കല്ലുകള്‍ നീക്കം ചെയ്‌ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിലും പൂയപ്പള്ളി പോലീസിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT