121

Powered By Blogger

Saturday, 17 January 2015

പൂര്‍ണ്ണവിദ്യ ഹിന്ദു ഹെരിറ്റെജ് പാഠ്യപദ്ധതി








പൂര്‍ണ്ണവിദ്യ ഹിന്ദു ഹെരിറ്റെജ് പാഠ്യപദ്ധതി


Posted on: 17 Jan 2015







മാഞ്ചെസ്റ്റര്‍: ഭാരതത്തിന്റെ പൗരാണിക സംസ്‌കാരവും ഹൈന്ദവ ധര്‍മത്തിന്റെ അടിത്തറയുമായ വേദിക് സംസ്‌കാരവും അറിവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകരുവാനായി ഗ്രെയറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ലാസുകള്‍ ആരംഭിച്ചതായി പ്രസിഡന്റ് ഗോപകുമാര്‍ അറിയിച്ചു.






വേദിക് സംസ്‌കാരവും പൈതൃകവും കുട്ടികള്‍ക്കും ഒപ്പം മുതിര്‍ന്നവര്‍ക്കും പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കിയ ഒരു പാഠ്യപദ്ധതിയാണ് പൂര്‍ണ്ണവിദ്യ.






ഇതു കൂടാതെ ഹൈന്ദവ ഫിലോസോഫിയും, മൂല്യങ്ങളും, ഈശ്വര സങ്കല്പങ്ങളും, വേദപരിചയവും, പൂജാവിദ്യകളും അര്‍ത്ഥവും തുടങ്ങി മൂല്യാധിഷഠിതമായ ഹൈന്ദവ ജീവിതരീതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കാവുന്നതാണ്.






ശ്രീ രാധാകൃഷ്ണ മന്ദിര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റെജ് ചെയര്‍മാന്‍ സുരേഷ് ശങ്കരന്‍കുട്ടിയുടെയും പൂര്‍ണ്ണവിദ്യ എഡ്യുക്കേഷണല്‍ ഡയറക്ടര്‍ ഡോ. രഘുവും ഗ്രെയ്റ്റര്‍ മാഞ്ചെസ്‌റ്റെര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡന്റ് ഗോപകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :


ഗോപകുമാര്‍ : 07932 672467

ഷാജിമോന്‍ : 07886 526706

ജയ സുധീര്‍ : 07577 982928

മേഖല ഷാജിമോന്‍ : 07877 135947





വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT