Story Dated: Saturday, January 17, 2015 12:23
പാരീസ്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ ഭീഷണി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഐസിസ് അനുഭാവികളുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളില്‍ വ്യാപകമായി റെയ്ഡും നടത്തുന്നുണ്ട്. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇതിനകം തന്നെ ഇരുപതിലേറെ പേര്‍ അറസ്റ്റിലായി. പോലീസിനു പുറമേ ഫ്രാന്‍സും ബെല്‍ജിയവും പ്രത്യേക സേനയെയും റെയ്ഡിന് നിയോഗിച്ചിട്ടുണ്ട്. പാരീസില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചത്. ഐസിസില്‍ ചേര്‍ന്ന് പോരാട്ടത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന യുവാക്കളെയാണ് ഭരണകൂടങ്ങള്‍ ഭയപ്പെടുന്നത്.
പാരീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലിലും 17 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും പാരീസില്‍ ബന്ദിനാടകം നടന്നിരുന്നു. ബെല്‍ജിയത്ത് വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ രണ്ടു പേരെ വധിച്ചിരുന്നു. അഞ്ചോളം പേര്‍ അറസ്റ്റിലായി. നിരവധി ആയുധങ്ങളും പിടികൂടിയിരുന്നു.
പാരീസ് ആക്രമണത്തിനു മുന്‍പ് അക്രമികളില്‍ ഒരാള്‍ സ്‌പെയിന്‍ സന്ദശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്‌പെയിനിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശനത്തെ കുറിച്ച് സ്‌പെയിന്‍ അന്വേഷണവും ആരംഭിച്ചു.
ജര്‍മ്മനിയില്‍ വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരിലൊരാള്‍ക്ക് തീവ്രവാദ സംഘവുമായി ബന്ധവും പോലീസ് സംശയിക്കുന്നു. ഈ സംഘം സിറിയയില്‍ സംഘര്‍ഷത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജര്‍മ്മനിയില്‍ ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷത്തിന് പദ്ധതിയിട്ടിരുന്നോയെന്ന് വ്യക്തമല്ല.
ഫ്രാന്‍സ്, യു.കെ, ജര്‍മ്മനി, ബെല്‍ജിയം, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, കൊസോവോ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, നോര്‍വേ, അയര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കളാണ് ഐസിസില്‍ ചേര്‍ന്നിരിക്കുന്നത്.
from kerala news edited
via IFTTT