Story Dated: Saturday, January 17, 2015 01:12
പാരീസ്: ആക്ഷേപ ഹാസ്യ മാസിക ചാര്‍ളി ഹെബ്‌ഡോയുടെ ഓഫീസില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ ഇസ്‌ളാമിക പരിഷ്‌ക്കരണ വാദികള്‍ ഹാക്ക് ചെയ്‌തത് 20,000 വെബ്‌സൈറ്റുകളെന്ന് റിപ്പോര്‍ട്ട്. ലോകത്തെ അറിയപ്പെടുന്ന ഇസ്‌ളാമിക സംഘടനകള്‍ രാജ്യത്തെ ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചിട്ടുണ്ട്.
തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് പാരീസില്‍ ഞായറാഴ്‌ച നടന്ന പടുകൂറ്റന്‍ റാലിക്ക് പിന്നാലെയാണ് സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. പിസാ റെസ്‌റ്റോറന്റുകള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, പ്രാദേശിക മാലിന്യ വകുപ്പുകള്‍ തുടങ്ങി അനേകം സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റുകളാണ് തകര്‍ക്കപ്പെട്ടത്.
സൈബര്‍ തീവ്രവാദികള്‍ ന്യൂസ് വെബ്‌സൈറ്റുകളിലും വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. ഫ്രഞ്ച് പത്രം ലെ മൊണ്ടേ യുടെ വെബ്‌സൈറ്റ് ആക്രമണത്തിന് വിധേയമായിരുന്നു ചില സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് നേരെയും ആക്രമണം നടന്നതായി വിവരമുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് സ്‌കൂളിന്റെ വെബ്‌സൈറ്റും സൈബര്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായെന്ന് വാര്‍ത്തകളുണ്ട്.
from kerala news edited
via IFTTT