Story Dated: Saturday, January 17, 2015 03:39
കോട്ടയം : സിപിഎമ്മിന് കടുത്ത വിമര്‍ശനവുമായി സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. സോളാര്‍ കേസില്‍ ഇടതുപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് സമരം അഡ്ജസ്റ്റ്മെന്റ് സമരമായിരുന്നു എന്ന് തോന്നാന്‍ കാരണം സിപിഎമ്മായിരുന്നുവെന്ന് സിപിഐ കുറ്റപ്പെടുത്തി. സമരം പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്നാണ് അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് തോന്നിപ്പിച്ചതെന്നും സിപിഐ കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനമന്ത്രി കെ.എം മാണിയ്ക്കെതിരായ ബാര്‍കോഴക്കേസ് സിപിഐയാണ് രംഗത്തു കൊണ്ടുവന്നത്. ഇതേതുടര്‍ന്ന് സിപിഎമ്മിന് കൂടെ നില്‍ക്കേണ്ടി വരികയായിരുന്നുവെന്നും സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.
from kerala news edited
via IFTTT