ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിവാദങ്ങള്‍ക്കിടയിലും ആമിര്‍ നായകനായ 'പികെ' എന്ന ചിത്രം വന്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
2007 ല്‍ പഠന വൈകല്യമുള്ള കുട്ടിയുടെ കഥ പറഞ്ഞ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പ്രേക്ഷകരുടെയും വിമര്‍ശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റാന്‍ ചിത്രത്തിനായി.ഇഷാന്‍ അവസ്തി എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു കഥാപാത്രമായി ആമിറും പ്രത്യക്ഷപ്പെട്ടിരുന്നു.
ആമിറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥ നാലു വര്‍ഷം മുമ്പേ തയ്യാറായിരുന്നെങ്കിലും അഭിനയത്തിന്റെയും ആമിറിന്റെ പ്രസിദ്ധ റിയാലിറ്റി ഷോ ആയ 'സത്യമേ വജയതേ'യുടെയും തിരക്കുകള്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാകും ചിത്രം നിര്‍മിക്കുക.
ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ആമിര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ ചലച്ചിത്രലോകം കാത്തിരിക്കുന്നത്.
from kerala news edited
via IFTTT