Story Dated: Sunday, January 18, 2015 02:51
പയേ്ാേളി: മാഹി മദ്യം കൈവശംവച്ച കേസില്‍ ഒരാള്‍ പിടിയിലായി. കോഴിക്കോട് കുരുവട്ടൂര്‍ മച്ചക്കുളം കലയില്‍ കെ.കെ.സജീഷ് കുമാറിനെ(28) യാണ് പയേ്ോളി പോലീസ് പിടികൂടിയത്. പതിമൂന്ന് ബോട്ടിലുകളിലായി ഒന്‍പത് ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഏഴോാടെ ഇയാള്‍ സഞ്ചരിച്ച ബസ് പയേ്ോളി ബസ്സ്റ്റാന്‍ഡില്‍ വെച്ച് പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കേരള അബ്‌കാരി നിയമം അനുസരിച്ചാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via IFTTT