121

Powered By Blogger

Saturday, 17 January 2015

കേസ്സി മലയാളി ഫോറം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു








കേസ്സി മലയാളി ഫോറം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു


Posted on: 17 Jan 2015







മെല്‍ബണ്‍: മെല്‍ബണിലെ സൗത്തിലുള്ള മലയാളി കൂട്ടായ്മയായ കേസ്സി മലയാളി ഫോറം ക്രിസ്മസ് ന്യൂഇയര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. യേശുവിന്റെ ജനനം അനുസ്മരിപ്പിക്കുന്ന ടാംബ്ലോയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജോസ് എം ജോര്‍ജ് ചടങ്ങിലെത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഫാ.ബാബു വടക്കേക്കര നിര്‍വഹിച്ചു.

രാഖി ആനന്ദ്, റോസ്മിന്‍ റോയ്, കൃഷ്ണ സന്തോഷ്, ശീതള്‍ ജോസ്, ശ്രുതി ജോസ്, ആലിന, ജോവാന, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ പരിപാടികളും റോയി തോമസ് സംവിധാനം ചെയ്ത്, ജോണി മറ്റം അണിയറയില്‍ തിരക്കഥ ഒരുക്കിയ സ്‌കിറ്റും അരങ്ങേറി. വിവിധ മത്സരത്തിലെ വിജയികള്‍ക്ക് ക്രിസ്മസ് സമ്മാനം ഫാ.ആന്‍സണ്‍ തോമസ് വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. കള്‍ച്ചറല്‍ പ്രോഗ്രാമിന് ഐസി റോയി നേതൃത്വം നല്‍കി. ചടങ്ങിന് ജോണി വര്‍ഗീസ് നന്ദി പറഞ്ഞു.





വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്












from kerala news edited

via IFTTT