Story Dated: Saturday, January 17, 2015 03:22
കൊല്‍ക്കൊത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാളില്‍ വ്യാപകമായി സി.ബി.ഐയുടെ റെയ്ഡ്. വിന്‍ റീല്‍കണ്‍ ചിട്ടി കമ്പനി ഡയറക്ടര്‍മാരുടെ വീടുകളിലും ഓഫീസുകളിലുമടക്കം ഒമ്പത് കേന്ദ്രങ്ങളിലാണ് സി.ബി.ഐ ശനിയാഴ്ച റെയ്ഡ് നടത്തുന്നത്. നിരവധി രേഖകളും പിടിച്ചെടുത്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്‌പോറ, ഖര്‍ദഹ, സോദേപൂര്‍, ഹബ്ര എന്നിവിടങ്ങളിലാണ് റെയ്ഡ്.
ശാരദ ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് ബംഗാളിലെ മറ്റു ചിട്ടി കമ്പനികളുടെ പ്രവര്‍ത്തനവും പരിശോധിക്കുന്നുണ്ട്. വിന്‍ റീള്‍കോണ്‍ ഇത്തരത്തില്‍ നടപടി നേരിടുന്ന സ്ഥാപനമാണ്. വിശ്വാസ വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
from kerala news edited
via IFTTT