Story Dated: Saturday, January 17, 2015 03:38
തായ്‌പെയ്: ഇന്റര്‍നെറ്റ് കഫെയിലിരുന്ന് തുടര്‍ച്ചയായി മൂന്ന് ദിവസം ഇന്റര്‍നെറ്റ് കഫെയിലിരുന്ന് ഗെയിം കളിച്ച യുവാവ് മരിച്ചു. തായ്‌വാനിലെ കൗശിഗ് നഗരത്തിലാണ് സംഭവം. ഹ്‌സീഹ് (32) എന്ന യുവാവാണ് മരിച്ചത്. നഗരത്തിലെ ഒരു കഫെയിലിരുന്ന് മൂന്ന് ദിവസം തുടര്‍ച്ചയായി ഗെയിം കളിച്ച ഇയാളെ കഫെയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അനക്കമറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മരിച്ച് കിടക്കുന്നതായി വ്യക്‌തമായത്.
മൂന്നാം ദിവസം അനക്കമറ്റ നിലയിലിരുന്ന ഇയാള്‍ ഉറക്കത്തിലാണെന്നാണ് കഫെ അധികൃതരും മറ്റ് ഇടപാടുകാരും കരുതിയത്. ഇയാള്‍ ശ്വാസോഛ്വാസം ചെയ്യുന്നില്ലെന്ന് ഒരു കഫെ ജീവനക്കാരന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്ക് ഇയാള്‍ മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു.
മരണമടഞ്ഞ യുവാവ് ഈ കഫെയിലെ സ്‌ഥിരം സന്ദര്‍ശകനായിരുന്നു. ഇയാള്‍ ദിവസങ്ങളോളം തുടര്‍ച്ചയായി ഗെയിം കളിക്കുന്ന സ്വഭാവക്കാരനായിരുന്നു. ഇടയ്‌ക്ക് ഷീണം തോന്നുമ്പോള്‍ കമ്പ്യൂട്ടറിന് മുന്നില്‍ മുഖം കുനിച്ച് ഉറങ്ങുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. ഇയാളെ അനക്കമറ്റ നിലയില്‍ കണ്ടെത്തിയെങ്കിലും പതിവ് പോലെ ഉറങ്ങുകയാണെന്നാണ് കഫെ ജീവനക്കാര്‍ കരുതിയത്. അതുകൊണ്ടാണ് ഇയാളെ തട്ടിവിളിക്കാതിരിന്നതെന്ന് കഫെ ജീവനക്കാര്‍ പറഞ്ഞു.
തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം തായ്‌പെയ്യില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്‌തിയാണ് ഹ്‌സീഹ്. ജനുവരി 1ന് ന്യൂ തായ്‌പെയ് സിറ്റിയിലെ ഒരു കഫെയില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ഗെയിം കളിച്ച ഒരു 38കാരനും മരണമടഞ്ഞിരുന്നു.
from kerala news edited
via IFTTT