121

Powered By Blogger

Saturday, 17 January 2015

ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം








ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം


Posted on: 18 Jan 2015







ദോഹ: മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി പ്രദേശവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപവത്കരിച്ചു. ജനവരി 16ന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സമദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. പ്രദേശ വാസികളുടെ ഉന്നമനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരവാഹികളായി മുഹമ്മദലി ഇടവഴിക്കല്‍ (പ്രസിഡന്റ്), ഉസ്മാന്‍ കിളയില്‍, അലവികുട്ടി(വൈസ് പ്രസിഡന്റുമാര്‍),

അഫ്‌സല്‍ കിളയില്‍ (ജനറല്‍ സെക്രട്ടറി), സിദ്ധീഖ് കെ.പി(ജോ. സെക്രട്ടറി), താഹിര്‍ സി.പി (ട്രഷറര്‍)

സഹീര്‍ ബാബു നെടിയ, ഇബ്രാഹിം കീരംകുണ്ട് (എക്‌സിക്യുട്ടിവ് കമ്മിറ്റി) ഉമ്മര്‍ സി.പി, അബ്ദുസമദ് കൂട്ടിലങ്ങാടി, ഹംസ (ഉപദേശക സമിതി). എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ ലത്തീഫ് എം. അന്‍വര്‍ സാദത്ത് കൂരി, ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT