Story Dated: Sunday, January 18, 2015 02:51
കോഴിക്കോട്: റേഷന്‍ കാര്‍ഡ് പുതുക്കാനായി തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന്റെ നമ്പര്‍ മൊബൈല്‍ ഫോണിലേക്കയക്കാനുള്ള നടപടിയെടുക്കുമെന്നു ജില്ലാ കലക്‌ടര്‍ സി.എ. ലത അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് 25-നകം ലഭിക്കാത്തവര്‍ക്കായിരിക്കും സന്ദേശം ലഭിക്കുക. 25 ദേശീയ സമ്മതിദായക അവകാശ ദിനത്തോടനുബന്ധിച്ച് കലക്‌ടറേറ്റ് ചേമ്പറില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഇത്തവണ പുതിയ വോട്ടര്‍മാര്‍ക്ക് കളര്‍ ചിത്രങ്ങളടങ്ങിയ പ്ലാസ്‌റ്റിക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ുംയ. ആദ്യ ഘട്ടത്തില്‍ 25-ന് തെരഞ്ഞെടുക്കപ്പെട്ട 400 പേര്‍ക്കും മറ്റുള്ളവര്‍ക്ക് രണ്ടാഴ്‌ചയ്‌ക്കകവും വിതരണം ചെയ്യും.
ആഘോഷ പരിപാടികള്‍ കലക്‌ടറേറ്റിലും കൊയിലാണ്ടി, വടകര താലൂക്കുകളിലും നടത്തും.തിരഞ്ഞെടുപ്പ് അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന് നിയമിച്ച ക്യാംപസ് അംബാസഡര്‍മാരും ആഘോഷപരിപാടികളുടെ ഭാഗമാകും.സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 24-ന് ക്വിസ് മത്സരം നടത്തും. സംസ്‌ഥാനതല ആഘോഷ പരിപാടികള്‍ തിരുവനന്തപുരത്ത് നടക്കും.
from kerala news edited
via IFTTT